Advertisment

തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് ഏർപ്പെടുത്തിയ ചാർട്ടേർഡ് ഫ്ലൈറ്റ് കൊച്ചിയിലേക്ക് പറന്നുയർന്നു ...

New Update

കുവൈറ്റ്:  ജൂൺ 16, 18 ദിവസങ്ങളിൽ ആയി Travel Mart ഏജൻസിയുമായി കൂടി ചേർന്ന് ഗോ എയര്‍ലൈന്‍സ്, ജസീറ എയര്‍വേയ്സ് തുടങ്ങിയ ചാർട്ടേർഡ് ഫ്ലൈറ്റുകളിൽ കുട്ടികൾ, രോഗികൾ, ഗർഭിണികൾ, വിസിറ്റിങ് വിസയിൽ വന്നവർ, ജോലി നഷ്ടപ്പെട്ടവർ എന്നിവരാണ് മുൻഗണന ക്രമത്തിൽ തൃശ്ശൂർ അസോസിയേഷന്റെ ഈ ഉദ്യമത്തിൽ നാടണഞ്ഞത്.

Advertisment

publive-image

മറ്റു ചാർട്ടേർഡ് ഫ്ലൈറ്റ്കളിൽനിന്നും വ്യത്യസ്തമായി 15 പേർക്ക് സൗജന്യ യാത്ര ഒരുക്കി കൊണ്ടാണ് തൃശ്ശൂർ അസോസിയേഷൻ ചാർട്ടേർഡ് ഫ്ലൈറ്റ് എന്ന മഹത്തായ ഉദ്യമം പൂർത്തീകരിച്ചത്.

എല്ലാ യാത്രക്കാർക്കും വേണ്ട സുരക്ഷാ സംവിധാനങ്ങളും, ലഘു ഭക്ഷണവും വിതരണം ചെയതു കൊണ്ട് ആദ്യാവസാനം വരെ എല്ലാ സഹായത്തിനും ട്രാസ്ക് ഭാരവാഹികൾ കൂടെ ഉണ്ടായിരുന്നു.

ട്രാസ്ക് അംഗങ്ങൾക്കുളള സൗജന്യ എയർ ടിക്കറ്റ്‌ തന്നു സഹായിച്ച ഗ്ലോബൽ ഇന്‍റർനാഷണലിനും, എല്ലാ സുമനസ്സുകൾക്കും തൃശ്ശൂർ അസോസിയേഷൻ ഭാരവാഹികൾ പ്രത്യേകം നന്ദി പറഞ്ഞു.

TCR ASSOCIATION
Advertisment