Advertisment

വയനാട് ഗവ. എൻജിനീയറിങ് കോളേജിലെ പ്രൊഫസറെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി

New Update

മാനന്തവാടി: വയനാട് ഗവ. എൻജിനീയറിങ് കോളേജിലെ ഇലക്ട്രോണിക്സ് വിഭാഗം അസോ. പ്രൊഫസറെ മാനന്തവാടിയിലെ സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി സദാശിവനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisment

publive-image

പായോട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന സദാശിവന്‍ കഴിഞ്ഞ ദിവസമാണ് ലോഡ്ജിൽ മുറിയെടുത്തത്. വാതിൽ തുടർച്ചയായി അടച്ചിട്ടത് ശ്രദ്ധയിൽപ്പെട്ടത്തോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

അമിത രക്തസമ്മർദ്ധമടക്കമുള്ള രോഗങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നതായി സുഹൃത്തുക്കൾ പറയുന്നു.

Advertisment