Advertisment

കാസർകോട്ട് നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന് 20 വർഷം കഠിന തടവും 25,000 രൂപ പിഴയും ; കുട്ടിയുടെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

New Update

കാസർകോട്: കാസർകോട്ട് നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന് 20 വർഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ചു. 25,000 രൂപ പിഴയടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി തട് അനുഭവിക്കണം. ഇത് കൂടാതെ, കുട്ടിയുടെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു.

publive-image

ചുള്ളിക്കര ജി. എൽ പി സ്ക്കൂൾ അധ്യാപകൻ പി രാജൻനായരെയാണ് ശിക്ഷിച്ചത്. കാസർകോട് പോക്സോ കോടതി ജഡ്ജി പി ശശികുമാർ ആണ് ശിക്ഷ വിധിച്ചത്. 2018 ഒക്ടോബർ 11 ന് സ്ക്കൂൾ ഐ ടി സ്മാർട്ട് ക്ലാസ്സ് റൂമിൽ വച്ച് പീഡിപ്പിച്ച കേസിലാണ് വിധി. പോക്സോ വകുപ്പ് പരിഷ്‌കരിച്ച ശേഷം സംസ്ഥാനത്തെ രണ്ടാമത്തെ വിധിയാണ് ഇത്.

Advertisment