Advertisment

ഉപതെരഞ്ഞെടുപ്പ്; കാസര്‍കോട് , എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ പെരുമാറ്റ ചട്ടം നിലവില്‍ വന്നുവെന്ന് ടിക്കാറാം മീണ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : അഞ്ച് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. സംസ്ഥാനത്തെ 4 ജില്ലകളില്‍ പെരുമാറ്റ ചട്ടം ഏര്‍പ്പെടുത്തി. കാസര്‍കോട് , എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ആണ് പെരുമാറ്റ ചട്ടം നിലവില്‍ വന്നത്.

Advertisment

publive-image

 

തലസ്ഥാന ജില്ലയിലായതിനാല്‍ തിരുവനന്തപുരം ജില്ലയില്‍ പെരുമാറ്റ ചട്ടം ഏര്‍പ്പെടുത്തിയിട്ടില്ല. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ മാത്രം ആണ് പെരുമാറ്റ ചട്ടം ഉണ്ടാകുകയെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കി.

ബിജെപി ദേശീയ തലത്തില്‍ ഉയര്‍ത്തിയ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ആശയത്തിന് ടിക്കാറാം മീണ പിന്തുണച്ചു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ഒന്നടങ്കം എതിര്‍ത്ത ആശയത്തിനാണ് ഇദ്ദേഹം പിന്തുണ നല്‍കുന്നത്. തുടര്‍ച്ചയായുള്ള തെരഞ്ഞെടുപ്പും പെരുമാറ്റചട്ടവും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നു എന്ന ആക്ഷേപം ശരിയാണെന്നും മീണ പറഞ്ഞു.

Advertisment