Advertisment

തീവ്രവാദ ബന്ധം; കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍ റഹീം പോലീസ് കസ്റ്റഡിയിൽ.....കസ്റ്റഡിയിലായത് കോടതിൽ കീഴടങ്ങാനായി എത്തിയപ്പോൾ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: തീവ്രവാദി ഭീഷണിയെത്തുടര്‍ന്ന് പോലീസ് അതീവ ജാഗ്രത പാലിക്കുന്നതിനിടെ തീവ്രവാദ

ബന്ധം സംശയിക്കുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍ റഹീമിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

കോടതിയില്‍ കീഴടങ്ങാൻ എത്തിയപ്പോഴാണ് ഇയാളെ പിടികൂടിയത്.

Advertisment

publive-image

ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന സ്ത്രീയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ട് ദിവസം മുമ്പാണ്

അബ്ദുള്‍ ഖാദര്‍ റഹീം ബഹ്റൈനില്‍ നിന്ന് കൊച്ചിയിലേക്ക് എത്തിയത്. ശനിയാഴ്ച വൈകീട്ട്

എറണാകുളം കോടതിയില്‍ ഹാജരാവാന്‍ എത്തിയപ്പോഴാണ് പിടികൂടിയത്. തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്തു.

മലയാളി ഉള്‍പ്പെടുന്ന ആറംഗ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരസംഘം തമിഴ്‌നാട്ടില്‍ എത്തിയതായി

രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. പാകിസ്താന്‍ സ്വദേശി അടക്കമുള്ളവര്‍

ശ്രീലങ്കയില്‍ നിന്ന് കടല്‍ വഴി തമിഴ്‌നാട്ടിലേക്ക് കടന്നെന്നാണ് വിവരം ലഭിച്ചത്.

ഇതോടെ ചെന്നൈ അടക്കമുള്ള നഗരങ്ങളില്‍ ഹൈ അലര്‍ട്ടും പ്രഖ്യാപിച്ചു. വിവിധ ഭാഗങ്ങളില്‍ സുരക്ഷയും

ശക്തമാക്കിയിരുന്നു. ഭീകര സംഘത്തിന് സഹായം നല്‍കിയ ആളെയാണ് പിടികൂടിയിട്ടുള്ളതെന്നാണ്

പോലീസ് പറയുന്നത്.

നിരപരാധിയാണെന്നും എന്തൊക്കെയാണ് നടക്കുന്നതെന്ന് അറിയില്ലെന്നും പോലീസ് പിടിയിലായ അബ്ദുള്‍

ഖാദര്‍ റഹീം. ബഹ്‌റനിലെ ഹോട്ടല്‍ ലോബിയുടെ കൈയില്‍പ്പെട്ട ഒരു യുവതിയെ താന്‍

രക്ഷപ്പെടുത്തി നാട്ടില്‍ കൊണ്ടു വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസിനെ ആരോ

തെറ്റിദ്ധരിപ്പിച്ചു എന്നാണ് റഹീം പറയുന്നത്. തന്നെ ബഹ്‌റനില്‍ വച്ചു സിഐഡി സംഘം ചോദ്യം

ചെയ്തിരുന്നുവെന്നും റഹീം സ്വകാര്യ ചാനലിനോട് വ്യക്തമാക്കി.

Advertisment