Advertisment

സംസ്ഥാനത്ത് പിടിയിലായ മൂന്ന് അല്‍ഖ്വായിദ കൊടുംഭീകരരുടെ ചിത്രങ്ങള്‍ പുറത്ത്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: എറണാകുളത്തും പെരുമ്പാവൂരിലും പിടിയിലായ മൂന്ന് അല്‍ഖ്വായിദ കൊടുംഭീകരരുടെ ചിത്രങ്ങള്‍ പുറത്ത് . ശനിയാഴ്ച പുലര്‍ച്ചെയോടെ എന്‍ഐഎ നടത്തിയ റെയ്ഡിലാണ് തീവ്രവാദികള്‍ പിടിയിലായത്. കൊച്ചിയില്‍ നിന്ന് പിടിയിലായവര്‍ മലയാളികള്‍ അല്ലെന്നാണ് സൂചന. മുര്‍ഷിദ് ഹസന്‍, ഇയാഖൂബ് ബിശ്വാസ്, മൊസറഫ് ഹൊസന്‍ എന്നിവരാണ് പെരുമ്പാവൂരില്‍ നിന്ന് പിടിയിലായത്.

Advertisment

publive-image

പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്നും 6 പേര്‍ പിടിയിലായിട്ടുണ്ട്.ആയുധങ്ങളും മറ്റ് ഡിജിറ്റല്‍ തെളിവുകളും കൊച്ചിയില്‍ അറസ്റ്റിലായവരുടെ പക്കല്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

രാജ്യ തലസ്ഥാനം ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി എന്‍ഐഎയുടെ പ്രസ്താവനയില്‍ പറയുന്നു. ഈ മാസം 11ന് കേസ് രജിസ്റ്റര്‍ ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഇത് സംബന്ധിച്ച് രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളും ലഭിച്ചിരുന്നു.

publive-image

 

terrorist arrest
Advertisment