Advertisment

ശ്രീലങ്കയില്‍ നിന്നും കടല്‍മാര്‍ഗം തമിഴ്‌നാട്ടില്‍ എത്തിയ ഭീകരസംഘത്തില്‍ മലയാളിയും ?

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

ചെന്നൈ : ശ്രീലങ്കയില്‍ നിന്നും കടല്‍മാര്‍ഗം തമിഴ്‌നാട്ടില്‍ എത്തിയ ഭീകരസംഘത്തില്‍ മലയാളിയും . ഇതേതുടര്‍ന്ന് തമിഴ്‌നാട്ടില്‍ പോലീസിന് അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശ്രീലങ്കയില്‍ നിന്നാണ് കടല്‍മാര്‍ഗം ഇവര്‍ തമിഴ്‌നാട്ടിലെത്തിയതെന്നാണ് മുന്നറിയിപ്പ്.

Advertisment

publive-image

ഇല്യാസ് അന്‍വര്‍ എന്ന പാകിസ്താന്‍ സ്വദേശി, തൃശ്ശൂര്‍ സ്വദേശി, നാല് ശ്രീലങ്കന്‍ തമിഴരും ഉള്‍പ്പെടുന്ന സംഘമാണ് തമിഴ്‌നാട്ടിലെത്തിയതെന്നാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ്.

ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് വലിയ സുരക്ഷാ പരിശോധനകള്‍ തമിഴ്‌നാട്ടില്‍ തുടരുകയാണ്. കോയമ്പത്തൂരിലാണ് ഇവര്‍ എത്തിയതെന്നാണ് ഇന്റലിജന്‍സിന് ലഭിച്ച വിവരം. ഇതേതുടര്‍ന്ന് തലസ്ഥാന നഗരമായ ചെന്നൈയിലടക്കം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

Advertisment