Advertisment

പാഠപുസ്തകങ്ങൾ ലഭ്യമാക്കുക - ഫ്രറ്റേണിറ്റി മൂവ്മെൻറ് ഡി.ഡി.ഇ ഓഫീസ് മാർച്ച്

New Update

കോഴിക്കോട് : പാഠപുസ്തകങ്ങളില്ലാതെ വിദ്യാർത്ഥികൾ; സംസ്ഥാനത്തെ മുഴുവൻ വിദ്യാർത്ഥികൾക്കും പാഠപുസ്തകങ്ങൾ ലഭ്യമാക്കുക എന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ലയിലെ ഡി.ഡി.ഇ, എ.ഇ.ഒ ഓഫീസുകളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

Advertisment

publive-image

കോഴിക്കോട് ഡി.ഡി.ഇ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡൻറ് റഹീം ചേന്ദമംഗല്ലൂർ ഉദ്ഘാടനം ചെയ്തു. യാതൊരു മുന്നൊരുക്കവും കൂടാതെ ഗവൺമെൻറ് നടത്തുന്ന ഓൺലൈൻ ക്ലാസുകൾ , പാഠപുസ്തകങ്ങൾ ലഭ്യമാക്കാത്തതിനാൽ വിദ്യാർഥികൾക്ക് വെറും പ്രഹസനമായി മാറുകയാണ്. മുഴുവൻ വിദ്യാർഥികൾക്കും ആവശ്യമായ പാഠപുസ്തകങ്ങൾ എത്രയും വേഗം എത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മാർച്ചിനെ തുടർന്ന് ഡി.ഡി.ഇ മിനി വി. പി യുമായി ജില്ലാ നേതാക്കൾ ചർച്ച നടത്തി. ജില്ലയിലെ 11 ഉപ വിദ്യാഭ്യാസ ജില്ലകളിൽ ഇനിയും പാഠപുസ്തകങ്ങൾ എത്തിയിട്ടില്ലെന്നും എത്രയും പെട്ടന്ന് വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾ ലഭ്യമാക്കണമെന്നും ചർച്ചയിൽ ആവശ്യപ്പെട്ടു. ജൂണ് 20 നകം മുഴുവൻ ഉപവിദ്യാഭ്യാസ ജില്ലകളിലും പാഠ പുസ്തകങ്ങൾ എത്തിക്കുമെന്ന് ഫ്രറ്റേണിറ്റി ജില്ലാ നേതാക്കളുമായി നടത്തിയ ചർച്ചയിൽ അവർ ഉറപ്പ് നൽകി.

publive-image

ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് റഹീം ചേന്ദമംഗല്ലൂർ, സെക്രട്ടറിയേറ്റ് അംഗം റഈസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഉറപ്പ് നൽകിയ തിയ്യതിക്കകം പാഠപുസ്തകങ്ങൾ എത്തിച്ചിട്ടില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോവുമെന്ന് ജില്ലാ നേതാക്കൾ അറിയിച്ചു. താമരശ്ശേരി ഡി ഇ ഒ ഓഫീസ് മാർച്ച് സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗം നുജൈം പി.കെ, നാദാപുരം എ.ഇ.ഒ ഓഫീസ് മാർച്ച് ജില്ലാ ജനറൽ സെക്രട്ടറി ലബീബ് കായക്കൊടി എന്നിവർ ഉദ്ഘാടനം ചെയ്തു. തോടന്നൂർ, മുക്കം, ബാലുശ്ശേരി എന്നീ എ.ഇ.ഒ ഓഫീസുകളിലേക്കും പ്രതിഷേധ മാർച്ച് നടന്നു.

text book
Advertisment