Advertisment

അടഞ്ഞു കിടക്കുന്ന ടെക്സ്റ്റൈൽസ് മേഖല; ലക്ഷങ്ങൾ കടക്കെണിയിൽ

New Update

publive-image

Advertisment

കൊച്ചി: ടെക്സ്റ്റൈൽ മേഖലയ്ക്ക് എത്രയും വേഗം തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ടെക്സ്റ്റൈൽസ് മേഖലയിലെ 0 ശതമാനം സ്ഥാപനങ്ങളും സാമ്പത്തിക അരക്ഷിതാവസ്ഥയിലാണ്.

ലോക്ഡൗൺ പ്രതിസന്ധിയിൽ ഓൺലൈൻ കുത്തകകൾക്ക് മാത്രമാണ് നേട്ടമെന്നും 80 ശതമാനത്തോളം വനിതകൾ ജോലി ചെയ്യുന്ന ടെക്സ്റ്റൈൽ മേഖലയിലെ നെയ്ത്തുകാരുടേയും തയ്യൽക്കാരുടേയും ജീവിതം സ്തംഭനാവസ്ഥയിലാണെന്നും അസോസിയേഷൻ പ്രസിഡന്റ് ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു. നോട്ടുനിരോധനം, ജിഎസ്ടി, രണ്ടു പ്രളയം എന്നിവ കാരണം പ്രതിസന്ധിയിലായ നെയ്ത്ത്– തയ്യൽ മേഖലകൾ ലോക്ഡൗൺ വന്നതോടെ ഒരു വർഷമായി പൂർണമായും സ്തംഭനാവസ്ഥയിലാണ്.

വസ്ത്ര നിർമാണ, വ്യാപാര മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന ലക്ഷക്ഷക്കണക്കിന് ആളുകൾ കടക്കെണിയിലാണ്. മറ്റു സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകുമ്പോഴും അത്രത്തോളം ജനത്തിരക്ക് ഉണ്ടാകാൻ സാധ്യതയില്ലാത്ത ടെക്സ്റ്റൈൽ മേഖല അടച്ചിടണമെന്നു പറയുന്നതിന്റെ യുക്തി മനസ്സിലവുന്നില്ല. കടകളുടെ വലിപ്പം അനുസരിച്ച് ഉൾക്കൊള്ളാൻ കഴിയുന്ന ഉപഭോക്താക്കളുടെ എണ്ണം തീരുമാനിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എല്ലാ ദിവസവും തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് പട്ടാഭിരാമൻ ആവശ്യപ്പെപ്പെട്ടു.

ഉപജീവനം ഉറപ്പാക്കിക്കൊണ്ടുള്ള പ്രതിരോധ മാർഗങ്ങൾ ആണ് ഇനി മൂന്നാം തരംഗത്തിനെയും തോൽപ്പിക്കാനുള്ള വിജയത്തിന്റെ വഴിയെന്നും അദ്ദേഹം പറഞ്ഞു. വ്യാപാരികളെയും ജീവനക്കാരെയും വാക്സീൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തണം. പ്രവർത്തന സമയം ദീർഘിപ്പിക്കുന്നതുകൊണ്ട് തിരക്ക് കുറയ്ക്കാൻ കഴിയും. ഈ വിഷയം ശ്രദ്ധയിൽ പെടുത്തിയിട്ടും ഇക്കാര്യം സർക്കാർ പരിഗണിക്കാത്തത് ഖേദകരമാണെന്നും അസോസിയേഷൻ പറഞ്ഞു.

NEWS
Advertisment