Advertisment

തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 60 പേർ നിരീക്ഷണത്തിൽ; ഇതിന്‍റെ പേരില്‍ സംസ്ഥാനത്ത് പ്രത്യേക ഭയപ്പാട് വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

New Update

തിരുവനന്തപുരം: ന്യൂഡല്‍ഹി നിസാമുദ്ദീനില്‍ തബ് ലീഗ് ജമാഅത്ത്‌ നടത്തിയ മത ചടങ്ങിൽ പങ്കെടുത്ത നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കേരളത്തിലും നിരീക്ഷണം ശക്തമാക്കിയിരുന്നു.

Advertisment

publive-image

തബ് ലീഗ് സമ്മേളനത്തിൽ കേരളത്തില്‍ നിന്നും പങ്കെടുത്ത 60 പേർ നിരീക്ഷണത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. തബ് ലീഗ് സമ്മേളനത്തിന്‍റെ പേരില്‍ സംസ്ഥാനത്ത് പ്രത്യേക ഭയപ്പാട് വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രത്യേക ഉദ്ദേശത്തോടെയുള്ള പ്രചാരണം നടക്കുന്നുണ്ട്. അസഹിഷ്ണുതയോടെയുള്ള പ്രചാരണം സോഷ്യൽ മീഡിയയിൽ നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

thableague samelanam covid
Advertisment