Advertisment

കോട്ടക്കുന്നിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഉറ്റവരെയും വീടും നഷ്ടപ്പെട്ട ശരത്തിന് പാണക്കാട് തങ്ങള്‍ കുടുംബം വീട് വച്ച്‌ നല്‍കും

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

മലപ്പുറം: മലപ്പുറം കോട്ടക്കുന്നിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഉറ്റവരെയും വീടും നഷ്ടപ്പെട്ട ശരത്തിന് പാണക്കാട് തങ്ങള്‍ കുടുംബം വീട് വച്ച്‌ നല്‍കും. ശരത്തിന് ഓണസമ്മാനമായി വീട് നിര്‍മ്മിക്കുന്ന കാര്യം ചൊവ്വാഴ്ച രാവിലെ പാണക്കാട് സയ്യിദ് ഹൈദരലി തങ്ങളുടെ വസതിയില്‍ വെച്ച്‌ ഔദ്യോഗികമായി പ്രഖ്യാപിക്കും.

Advertisment

publive-image

ഇക്കഴിഞ്ഞ ആഗസ്റ്റ് ഒന്‍പതിനാണ് ചാത്തക്കുളം വീട്ടില്‍ ശരത്തിന്റെ ഭാര്യ ഗീതു (22), മകന്‍ ധ്രുവ് (ഒന്നര), അമ്മ സരോജിനി എന്നിവരെ ഉരുള്‍ കവര്‍ന്നത്. ബന്ധുക്കളുടെ ദാരുണ മരണത്തേയോര്‍ത്ത് ശരത്തിന്റെ അച്ഛന്‍ സത്യനും അനിയന്‍ സജിനും പതറിയ മനസ്സുമായി ശരത്തിനോടൊപ്പം തന്നെയുണ്ട്.

പനിയായിരുന്ന മകന്‍ ധ്രുവനെ ഡോക്ടറെ കാണിച്ച്‌ വീട്ടില്‍ എത്തിയത് വെള്ളിയാഴ്ച 12 നാണ്. തുടര്‍ച്ചയായ മഴയില്‍ കോട്ടക്കുന്ന് മലമുകളിലെ വെള്ളം വീടിന് മുകളിലെത്തിരുന്നു. ഗീതുവും കുട്ടിയും മുറിയിലിരിക്കെയാണ് വെള്ളം ചാലുകീറിവിടാന്‍ അമ്മ സരോജിയും ശരത്തും പുറത്തിറങ്ങി. വീടിനുമുന്നിലെ റോഡില്‍ രണ്ടുപേരും എത്തിയപ്പോഴായിരുന്നു ദുരന്തം. നിമിഷനേരംകൊണ്ട് എല്ലാം തകര്‍ന്നടിഞ്ഞു. സമീപത്തെ ടൂറിസ്റ്റ് ഹോം സിസിടിവിയില്‍ ദുരന്ത ദൃശ്യം പതിഞ്ഞു. ദുരന്തത്തില്‍ ശരത്ത് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

Advertisment