Advertisment

ലൈംഗികാരോപണം നേരിടുന്ന അനുരാഗിന് പിന്തുണയുമായി താപ്‌സി പന്നു

author-image
ഫിലിം ഡസ്ക്
Updated On
New Update

ലൈംഗികാരോപണം നേരിടുന്ന സംവിധായകൻ അനുരാഗ് കശ്യപിന് പിന്തുണയുമായി നടി താപ്സി പന്നു. തനിക്കറിയാവുന്ന ഏറ്റവും വലിയ ഫെമിനിസ്റ്റ് എന്നാണ് അനുരാഗിനൊപ്പമുള്ള ചിത്രം പങ്കുവച്ച് താപ്സി കുറിച്ചത്.

Advertisment

publive-image

നിങ്ങൾക്കായി.. എന്‍റെ സുഹൃത്തേ..ഞാനറിയുന്ന ഏറ്റവും വലിയ ഫെമിനിസ്റ്റ്.നിങ്ങൾ സൃഷ്ടിക്കുന്ന ലോകത്തെ സ്ത്രീകൾ എത്ര ശക്തരും പ്രാധാന്യമുള്ളവരുമാണെന്ന് കാണിക്കുന്ന മറ്റൊരു കലാസൃഷ്ടിയുടെ സെറ്റുകളിൽ ഉടൻ തന്നെ നമുക്ക് കാണാം." താപ്സി കുറിച്ചു.

ഇക്കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടി പായൽ ഘോഷ് അനുരാഗ് കശ്യപിനെതിരേ ലൈംഗികാരോപണവുമായി രംഗത്തെത്തുന്നത്. എബിഎൻ തെലുഗുവിന് നൽകിയ അഭിമുഖത്തിലാണ് പായൽ അനുരാഗിനെതിര ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്.

തന്നെ ലൈംഗികമായി ഉപദ്രവിച്ച ശേഷം ഇത് സാരമുള്ള കാര്യമല്ലെന്നും തന്നോടൊപ്പം ജോലി ചെയ്ത ഹുമ ഖുറേഷി, മാഹി ഗിൽ എന്നീ താരങ്ങൾ ഒരു വിളിപ്പുറത്താണുള്ളതെന്നും അനുരാഗ് പറഞ്ഞതായി പായൽ ആരോപിക്കുന്നു.എന്നാൽ പായലിന്റേത് അടിസ്ഥാനരഹിതമയ ആരോപണങ്ങളാണെന്നും തന്നെ നിശബ്ദനാക്കാനാണ് ശ്രമമെന്നുമാണ് അനുരാഗ് കശ്യപ് ഇതിനോട് പ്രതികരിച്ചത്.

thapsi525
Advertisment