Advertisment

ഐഎന്‍ടിയുസിയുടെ സംസ്ഥാന വനിതാ നേതാവാണേൽ കെഎസ്ആർടിസി സ്റ്റാൻഡിൽ ബസ് കയറിയില്ലേലും കുഴപ്പമില്ല... സ്റ്റാന്‍റില്‍ കയറില്ലാ എന്നു പറഞ്ഞ് യാത്രക്കാരനെ പാതിരാത്രി റോഡില്‍ ഇറക്കിവിട്ട വനിതാ കണ്ടക്ടറുടെ നടപടി വിവാദമാകുന്നു

New Update

publive-image

Advertisment

കൂത്താട്ടുകുളം: തിരുവനന്തപുരത്ത് നിന്നും കോട്ടയം വഴി കോഴിക്കോടിന് പോവുന്ന ജൻറം എസി സർവീസ് മാത്രം പോകുന്ന കണ്ടക്ടറായ ഐഎന്‍ടിയുസിയുടെ ഒരു വനിതാ നേതാവ് 5 മാസങ്ങൾക്കു മുൻപ് വെഞ്ഞാറമൂട്ടിൽ നിന്നും സ്ഥിരമായി കൂത്താട്ടുകുളത്തേയ്ക്ക് വരുന്ന ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ "രാത്രിയിൽ കൂത്താട്ടുകുളം സ്റ്റാന്‍റില്‍ ബസ്സ് കയറില്ലാ"യെന്ന് പറഞ്ഞ് നട്ടപാതിരായ്ക്ക് മെയിന്‍ റോഡിൽ ഇറക്കിവിടുകയും, ശേഷം പാമ്പാക്കുട നിവാസിയായ ആ യാത്രക്കാരൻ തന്റെ ബൈക്ക് കൂത്താട്ടുകുളം ബസ് സ്റ്റാന്‍റില്‍ നിന്നും എടുക്കുന്നതിനായി നടന്നു വരവേ വെളിച്ചമില്ലാത്ത റോഡിൽ വച്ച് തെരുവ് നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപെടാൻ പ്രാണരക്ഷാർത്ഥം ഓടി ഡിപ്പോയിലെത്തി.

സ്റ്റാൻഡിൽ വരേണ്ട ബസ് സ്റ്റാൻഡിൽ കയറാതെ നടുറോഡിൽ ഇറക്കിവിട്ട വനിതാ കണ്ടക്ടർക്കെതിരെ ഈ യാത്രക്കാരൻ ഇതേ വിവരങ്ങൾ കൂത്താട്ടുകുളം ഡിപ്പോയിലെ പരാതി പുസ്തകത്തിൽ എഴുതിയിടുകയും ചെയ്തു. ശേഷം ഈ പരാതി യൂണിറ്റ് ഓഫീസർ എടിഒ മുഖേന ചീഫ് ഓഫീസിൽ അറിയിക്കുകയും ചെയ്തിട്ടുള്ളതാണ്.

യാത്രക്കാരൻ ഒരു പാവപ്പെട്ട സാധാരണക്കാരനായതിനാൽ പരാതിയുടെ ഒരു പൊടി പോലും കണ്ടില്ല. തുടർ നടപടി ഉണ്ടായുമില്ല ! ഇന്നും ഇതേ നേതാവായ കണ്ടക്ടർ സർവീസ് വരവേ ബസ്സിൽ രണ്ട് യാത്രക്കാർ തമ്മിൽ എന്തോ വാക്കുതർക്കമുണ്ടായപ്പോൾ അത് ചോദ്യം ചെയ്യുകയും അപ്പോൾ യാത്രക്കാരിൽ ഏതോ ഒരാൾ ഈ നേതാവിനോട് മോശമായി പെരുമാറിയെന്ന് കൂത്താട്ടുകുളം യൂണിറ്റിൽ അറിയിച്ചശേഷം ബസ്സ് സർവ്വീസ് മുടക്കി യാത്രക്കാരെ പെരുവഴിയിലാക്കി പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാൻ പോയി.

കൂത്താട്ടുകുളം കെഎസ്ആർടിസി സ്റ്റാൻഡിൽ കയറാൻ ഐൻടിയുസി നേതാവിന് സമയമില്ലങ്കിലും, കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിൽ കയറാൻ സമയമുണ്ട്. ഇവിടെ സ്വന്തം കാര്യം വന്നപ്പോൾ നേതാവിന് നീതി വേണം. പക്ഷേ അന്ന് ആ പെരുവഴിയിലിറക്കി വിട്ട സ്ഥിരം യാത്രക്കാരന് എന്ത് പരിഹാരമാണ് ലഭിച്ചത് ?

ഒരേ ജോലിയിൽ എന്നും ഒരാൾക്ക് മാത്രം എല്ലാ നിയമങ്ങളും ചട്ടങ്ങളും തോന്നിയ പോലെ ആകാമോ ? അതോ ഐഎൻടിയുസി സംസ്ഥാന നേതാവാണങ്കിൽ ബസ് സ്റ്റാൻഡിൽ കയറണ്ടന്നാണോ ?

kottayam news
Advertisment