Advertisment

തെക്കന്‍ മേഖല തീരദേശ ജാഥയ്ക്ക് ചൊവ്വാഴ്ച തുടക്കം

New Update

publive-image

Advertisment

തിരുവനന്തപുരം: കടല്‍കൊള്ളയുടെ മൂഴുവന്‍ വിവരങ്ങളും ജുഡീഷ്യല്‍ അന്വേഷണത്തിന് വിധേയമാക്കണമെന്നും ഫിഷറീസ് മന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ടു യുഡിഎഫ് തെക്കന്‍ മേഖല തീരദേശ ജാഥ മാര്‍ച്ച് രണ്ടിന് ആരംഭിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍.

മുന്‍ മന്ത്രി ഷിബു ബേബി ജോണ്‍ നയിക്കുന്ന ദക്ഷിണ മേഖല ജാഥ മാര്‍ച്ച് 2ന് നെയ്യാറ്റിന്‍കര മണ്ഡലത്തിലെ പൊഴിയൂരില്‍ നിന്നും വൈകുന്നേരം 5ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ അധ്യക്ഷത വഹിക്കും.

വിഎസ് ശിവകുമാര്‍ എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, ബീമാപള്ളി റഷീദ്, സിപി ജോണ്‍, ഓസ്റ്റിന്‍ ഗോമസ് തുടങ്ങിയവര്‍ പങ്കെടുക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,എറണാകുളം ജില്ലകളിലൂടെ ദക്ഷിണ മേഖല ജാഥ കടന്നു പോകും.

ടിഎന്‍ പ്രതാപന്‍ എംപി നയിക്കുന്ന വടക്കന്‍മേഖല ജാഥ കാസര്‍ഗോഡ് കസബ കടപ്പുറത്ത്‌നിന്നും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെവി തോമസ് ഉദ്ഘാടനം ചെയ്തു. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൂശൂര്‍ ജില്ലകളാണ് വടക്കന്‍ മേഖലാ ജാഥയിലുള്ളത്. മാര്‍ച്ച് ആറിന് വൈകീട്ട് 4ന് എറണാകുളം ജില്ലയിലെ വൈപ്പിന്‍ നിയോജകമണ്ഡലത്തിലാണ് രണ്ട് ജാഥകളുടെയും സമാപനം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

trivandrum news
Advertisment