Advertisment

കോവിഡ് 19 മൂലം സന്ദര്‍ശകരെ ഒഴിവാക്കി കോവില്‍മല ആദിവാസി രാജാവും ; ഇപ്പോള്‍ രാജാവിന്റെ പണി ഫുള്‍ടൈം ചൂണ്ടയിടല്‍ ; കഴിഞ്ഞ ദിവസം ചൂണ്ടയില്‍ കുരുങ്ങിയത് 'സ്വര്‍ണമത്സ്യം' !

New Update

കോട്ടയം : ദക്ഷിണേന്ത്യയിലെ ഏക ആദിവാസി രാജാവ് കോവില്‍മല രാമന്‍ രാജ മന്നാന്‍ ആണ് ലളിതമായ ജീവിത രീതിയിലൂടെ കോവിഡ് 19 ലോക് ഡൗണ്‍ കാലം കഴിച്ചു കൂട്ടുന്നത്. സമുദായത്തിലെ എല്ലാവരെയും കൊറോണ രോഗത്തിന്റെ ഭീകരത മനസിലാക്കി കൊടുക്കാനും സമയം കണ്ടെത്തുന്നു. വീട്ടിലെ വിശ്രമ വേളയില്‍ ചെടികള്‍ നനയ്ക്കാനും മറ്റും സമയം കണ്ടെത്തുന്നുമുണ്ട്.

Advertisment

publive-image

രാജാവ് ഇപ്പോള്‍ സ്വന്തമായി ചൂണ്ടയിട്ട് പിടിക്കുന്ന മീനുകളെ മാത്രമേ കഴിക്കാറുള്ളു. ചൂണ്ടയില്‍ കഴിഞ്ഞ ദിവസവും കുരുങ്ങി ഒരു ‘സ്വര്‍ണമത്സ്യം’. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സാമൂഹിക നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ സന്ദര്‍ശകരെ ഒഴിവാക്കിയതോടെ സമയം പോകാന്‍ ഇപ്പോള്‍ രാജാവിനു ചൂണ്ടയിടീലാണ് പ്രധാന വിനോദം.

സ്വന്തം വളപ്പിലെ കുളത്തില്‍ തന്നെയാണ് ചൂണ്ടയിടീല്‍. കട്ട്ല, ഗോള്‍ഡ് ഫിഷ്, ചെറുമീനകള്‍ എന്നിവയെല്ലാം ചൂണ്ടയില്‍ കുരുങ്ങും. ഗോള്‍ഡ് ഫിഷ് ആണ് രാജാവിനു കൂടുതല്‍ ഇഷ്ടം. മീന്‍ കറിയും ഫ്രൈയും കഴിക്കും. കുടുംബസമേതമാണ് പാചകം.

ഇതിനു സോഷ്യല്‍ മീഡിയയില്‍ സജീവമാകാനാണ് തീരുമാനം. സ്വന്തമായി ഫെയ്സ്ബുക്കും വെബ്സൈറ്റും ഉണ്ടായിരുന്നു. നടന്‍ മമ്മൂട്ടിയാണ് വെബ്സൈറ്റ് നേരത്തെ ഉദ്ഘാടനം ചെയ്ത്. ഇത് പക്ഷേ, പിന്നീട് സജീവമായി നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ വാട്ട്സാപ്പാണ് കൂടുതല്‍ ആശ്രയം.

Advertisment