Advertisment

'ബെല്‍റ്റ് കഴുത്തിലിട്ട് വലിച്ചു കയറ്റി, കണ്ണ് കെട്ടി, ക്രൂര മര്‍ദ്ദനം'; തനിക്ക് സാമ്പത്തിക ഇടുപാടുകളില്ലെന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി

New Update

publive-image

Advertisment

തനിക്ക് ആരുമായും സാമ്പത്തിക ഇടുപാടുകളില്ലെന്ന് താമരശ്ശേരി് തട്ടിക്കൊണ്ടുപോകലിനിരയായ പ്രവാസി അഷ്റഫ്. ബെല്‍റ്റ് കഴുത്തിലിട്ട് കാറിലേക്ക് വലിച്ചു കയറ്റി. എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. കൊല്ലത്താണ് ഇറക്കിവിട്ടത്. എന്തിനാണ് തട്ടിക്കൊണ്ടുപോയതെന്നും അറിയില്ലെന്ന് അഷ്റഫ് പറഞ്ഞു.

തട്ടിക്കൊണ്ടുപോകുമ്പോള്‍ കണ്ണുകെട്ടിയിരുന്നു. ഹെല്‍മറ്റ് ധരിപ്പിക്കുകയും മര്‍ദിക്കുകയും കയ്യിലും കാലിലും പരിക്കേല്‍പ്പിക്കുകയും ചെയ്തു. ബെല്‍റ്റ് കൊണ്ട് മുറുക്കിയ പാടുകളുണ്ട്. അക്രമികള്‍ കയ്യിലുണ്ടായിരുന്ന ഫോണും ഹെല്‍മറ്റും പിടിച്ചെടുത്തു. തട്ടിക്കൊണ്ടുപോയവരില്‍ ഒരാളെ പരിചയമുണ്ടെന്നും അദ്ദേഹം ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

ശനിയാഴ്ച രാത്രിയാണ് താമരശ്ശേരി ആവേലം സ്വദേശിയായ അഷ്‌റഫിനെ കാറുകളിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊക്കൊണ്ടുപോയ സംഘം കൊല്ലത്ത് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് അഷ്‌റഫ് ബസ് മുഖേന തിരികെ എത്തുകയായിരുന്നു. സംഭവത്തില്‍ 3 പേരെ താമരശേരി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

തട്ടിക്കൊണ്ടു പോകാനുപയോഗിച്ച രണ്ട് വാഹനങ്ങള്‍ കണ്ടെത്തിയ പൊലീസ് സുമോ വാഹനം ഓടിച്ചിരുന രണ്ടത്താണി സ്വദേശി മുഹമ്മദ് ജവഹറിന്നെ ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തിതിരുന്നു. ഇയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ണ്ണ കവര്‍ച്ച കേസ് പ്രതി അലി ഉബൈറാന്റെ സഹോദരങ്ങളായ ഹബീബു റഹ്‌മാന്‍ മുഹമ്മദ് നാസ് എന്നിവരെയും ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

Advertisment