Advertisment

കരിപ്പൂരിൽ ഗതകാല പ്രതാപം ചിറകടിച്ചു തുടങ്ങി; എയർ ഇന്ത്യ ബോയിങ് 747 ജിദ്ദയിൽ നിന്ന് സർവീസ് പുനരാരംഭിച്ചു

New Update

ജിദ്ദ: അഞ്ചു വർഷത്തോളം നീണ്ട കാത്തിരിപ്പിന് ശേഷം കരിപ്പൂർ വിമാനത്താവളം ലക്ഷ്യമാക്കി ജംബോ ബോയിങ് 747 വിമാനം AI0960 ജിദ്ദയിൽ നിന്ന് പറന്നുയർന്നു. ഞായറാഴ്ച രാത്രി പതിനൊന്നരയ്ക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ വിമാനം തിങ്കളാഴ്ച രാവിലെ ഏഴു മണിയ്ക്ക് കരിപ്പൂരിൽ ഇറങ്ങിയതോടെ ഒരു ജനതയുടെ നിശ്ചയദാർഢ്യത്തോടെയുള്ള ശ്രമങ്ങളാണ് പൂവണിയുന്നത്. ഇതിന്റെ ആഹ്‌ളാദം ജിദ്ദ വിമാനത്താവളത്തിൽ വെച്ച് യാത്രക്കാരും എയർ ഇന്ത്യ ഉദ്യോഗസ്ഥരും സാമൂഹ്യ പ്രവർത്തകരും കൊണ്ടാടി.

Advertisment

publive-image

കരിപ്പൂരിലെത്തുമ്പോൾ അവിടെയും ഊഷ്മളമായ സ്വീകരണമാണ് അവിടെയും വിമാന ത്തെയും അതിലെ യാത്രക്കാരെയും കാത്തിരിക്കുന്നത്. റൺവേ വികസനത്തിന്റെ പേരിൽ കരിപ്പൂർ വിമാനത്താവളം വലിയ വിമാനങ്ങളുടെ വരവ് - പോക്ക് നിർത്തലാക്കിയ പശ്ചാത്ത ലത്തിൽ 2015 മെയ് ആദ്യത്തിലാണ് എയർ ഇന്ത്യ ജിദ്ദയിൽ നിന്നുള്ള കരിപ്പൂർ സർവീസ് നിർത്തി വെച്ചത്. അതാണ് ഞായറാഴ്ചയോടെ പുനരാരംഭിച്ചത്.

സ്വകാര്യ വിമാനത്താവള ലോബിയുടെ ദുസ്വാധീനത്തിൽ പെട്ട് സർക്കാർ മേഖലയിലുള്ള കരിപ്പൂ രിന്റെ ചിറകരിയാനുള്ള നീക്കമായാണ് കരിപ്പൂരിലെ സംഭവ വികാസങ്ങളെ പൊതുസമൂഹം നോക്കികണ്ടത്. തുടർന്ന്, കരിപ്പൂർ വികസനം ലക്ഷ്യമാക്കി പല സമര വേദികളും പ്രക്ഷോഭ ങ്ങളും ഉണ്ടായി. മലബാർ ഡവലപ്മെന്റ് ഫോറം ഈ പശ്ചാത്തലത്തിൽ കൂടുതൽ ഊർജിതവും നിരന്തരവും വിവിധ തലങ്ങളിലുള്ളതുമായ നീക്കങ്ങൾക്ക് നേതൃത്വം നൽകി. രാഷ്ട്രീയ, മത പക്ഷാന്തരങ്ങൾ മറന്ന് പ്രത്യക്ഷ പരിപാടികൾ സംഘടിപ്പിച്ചു കൊണ്ട് പ്രമുഖ വ്യക്തികളും പല സംഘടനകളും രംഗത്തു വന്നു.

 

publive-image

അഞ്ചു വർഷത്തോളം നീണ്ട അത്തരം ശ്രമങ്ങളുടെ ഫലസിദ്ധിയാണ് പ്രതാപം തിരിച്ചു പിടിക്കുന്ന കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് എയർ ഇന്ത്യയുടെ വലിയ വിമാനം സർവീസ് പുനരാരംഭിക്കുന്നതോടെ സംഭവിക്കുന്നത്.

ടികെറ്റ് നിരക്ക്, ലഗേജ് തുടങ്ങിയവയിൽ താരതമ്യേന മികച്ച ആനുകൂല്യത്തോടെയാണ് പുനരാ രംഭിച്ച എയർ ഇന്ത്യയുടെ ജിദ്ദ - കരിപ്പൂർ സർവീസ്. ഇത് കൂടുതൽ മികച്ചതായി നിലനിർത്താൻ സ്വന്തം രാജ്യത്തിന്റെ ധ്വജവാഹകർക്കു സാധിക്കട്ടെയെന്ന് യാത്രക്കാർ ആശിച്ചു.

കരിപ്പൂരിലേക്കുള്ള ആദ്യ സർവീസ് പുറപ്പെടുന്ന വേളയിൽ എയർ ഇന്ത്യ സൗദി വെസ്റ്റേൺ റീജനൽ മാനേജർ പ്രഭു ചന്ദ്ര, ജിദ്ദ നേഷനാൽ ഹോസ്പിറ്റൽ മേധാവി വി.പി. മുഹമ്മദലി എന്നിവർ ചേർന്ന് വലിയ കേക്ക് മുറിച്ച് അവിടെ കൂടിയവർക്കുമായി വിതരണം ചെയ്തു.

കരിപ്പൂരിൽ വരവേൽപ്പ്

ജിദ്ദയിൽ നിന്നുള്ള എയർ ഇന്ത്യ ജംബോ വിമാനത്തിലെ യാത്രക്കാർക്ക് കരിപ്പൂരിൽ മലബാർ ഡവലപ്പ്മെൻ്റ് ഫോറം (എം ഡി എഫ്) ശിങ്കാരിമേളകളുടെ അകമ്പടികളോടെ ഗംഭീര സ്വീകരണം നൽകുമെന്ന് പ്രസിഡണ്ട് കെ എം ബഷീർ പറഞ്ഞു. സ്വീകരണത്തിൽ പങ്കെടുക്കുന്നവർ തിങ്കളാഴ്ച കാലത്തു 7 മണിക്ക് കരിപ്പൂരിൽ എത്തി ച്ചേരണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

publive-image

എം ഡി എഫ് പ്രസിഡന്റിന്റെ പ്രസ്താവന

ജംബോ കൂറ്റൻ വിമാനം കരിപ്പൂരിൻ്റെ ടാർമാക്കിൽ ചുംബിക്കുന്നതോടെ കരിപ്പൂരിന് കിട്ടാൻ പോകുന്ന സർട്ടിഫിക്കേഷനും, അംഗീകാരവും ചില്ലറയല്ല. റൂട്ട് ഏഷ്യ 2020 അവാർഡിന് കരിപ്പൂർ പരിഗണിക്കപ്പെടുന്ന വേളയിലാണ് കരിപ്പുരിൽ പുതിയ സൂര്യോദയം എന്നത് ഏറെ സന്തോ ഷകരവും

കരിപ്പൂരിൻ്റെയും നമ്മുടെയും, പ്രവാസികളുടേയും ലോകത്തോടു പറഞ്ഞ സത്യവും അതിന്റെ വിജയവുമാണ് ഇപ്പോൾ ലോകത്തിന് മുന്നിൽ തെളിഞ്ഞിരിക്കുന്നത്. കാലിക്കറ്റ് അന്താരാഷട്ര വിമാനത്താവളത്തിൽ വൈഡ് ബോഡി പറ്റില്ലെന്ന് വാദിച്ചവർ ഉന്നയിച്ചത് വ്യാജ തടസവാദങ്ങൾ മാത്രമാണെ ന്ന് തെളിയിക്കപ്പെട്ടു. ഇത്തരം മാഫിയാലോബികളെ കൊണ്ട് ഉണ്ടായ കോടികളുടെ നഷ്ട്ടം, കഴിഞ്ഞ 5 വർഷം നമ്മുടെ പ്രവാസികൾ അനുഭവിച്ച ദുരിതം...ഇതൊക്കെ ആരാണ് നികത്തുക??

publive-image

സത്യത്തിന്റേയും, നീതിയുടേയും, ജനങ്ങളുടെ പോരാട്ട വീര്യത്തിന്റേയും വിജയം എന്നും ആത്യന്തികമായിരി ക്കും അതാണ് കരിപ്പൂർ നമ്മെ ഓർമ്മപ്പെടുത്തുന്നത്. ലക്ഷക്കണക്കിന് പ്ര വാസികളുടേയും മലബാറിലെ സാധാര ണക്കാരുടേയും പ്രതീക്ഷയായ എം ഡി എഫ് ന് അഭിമാനിക്കുവാനും കൂടുതൽ ഉത്തരവാദിത്വത്തോടെ മുന്നോട്ടുള്ള പ്രയാ ണം തുടരുന്നതിന് ഉർജം പകരുന്നതുമാണ് ഈ നേട്ടം !! സത്യമേവ ജയതേ!!!

 

Advertisment