Advertisment

സൂപ്പര്‍ താരം പുറത്തായേക്കും, ഇന്ത്യയുടെ സാധ്യത ടീം ഇങ്ങനെ

New Update

Advertisment

ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരെ നിര്‍ണ്ണായക ടെസ്റ്റ് പരമ്പരയ്ക്ക് അരയും തലയും മുറുക്കി ഒരുങ്ങിയിരിക്കുകയാണ് ടീം ഇന്ത്യ. ലോകക്രിക്കറ്റില്‍ ഇന്ത്യയുടെ അപ്രമാദിത്യം ഉറപ്പിക്കാന്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര ഇന്ത്യയ്ക്ക് നേടിയേ തീരു. പേസിനെ തുണയ്ക്കുന്ന എഡ്ബ്ബാസ്റ്റണിലെ പിച്ചില്‍ മുഖ്യ പേസ് ബൗളര്‍മാരായ ഭുവനേശ്വര്‍ കുമാറിന്റേയും ഭുംറയുടേയും അഭാവം ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കുമെന്ന് ഉറപ്പുണ്ട്. സ്പിന്നറായി ആരെ ഉള്‍പ്പെടുത്തണമെന്നതും ഓപ്പണിംഗ് ആരൊക്കെ എന്നതുമാണ് ഇന്ത്യയെ കുഴയ്ക്കുന്ന പ്രധാന പ്രശ്‌നം.

അതെസമയം ഓപ്പണിംഗ് നിരയില്‍ ശിഖര്‍ ധവാനേ ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ നിന്നും പുറത്താക്കിയേക്കും. ഇംഗ്ലണ്ടില്‍ നടന്ന സന്നാഹ മത്സരത്തിലെ മോശം പ്രകടനമാണ് ധവാന് തിരിച്ചടിയാകുന്നത്. വിദേശ പിച്ചില്‍ തിളങ്ങാന്‍ മടിക്കുന്ന ധവാനെ പുറത്തിരുത്തി മുരളി വിജയ്യും കെ എല്‍ രാഹുലും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാനാണ് സാധ്യത.

മധ്യനിരയില്‍ ഇന്ത്യ പരീക്ഷണങ്ങള്‍ക്ക് ഒരുങ്ങില്ല. ഫോം ഔട്ടാണെങ്കിലും പൂജാര മൂന്നാം നമ്പറില്‍ ക്രീസിലെത്തു. നാലാം നമ്പറില്‍ കോഹ്ലിയും അഞ്ചാമനായി രഹാനെയും ഇറങ്ങും. വിക്കറ്റ് കീപ്പറായി ദിനേശ് കാര്‍ത്തിക്കാനാകും കൂടുതല്‍ സാധ്യത. റിഷഭ് പന്ത് ഇത്തവണ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം പിടിക്കാന്‍ ഇടയില്ല. ഹാര്‍ദ്ദിക്ക് പാണ്ഡ്യയാകും ടീമിലെ ഓള്‍റൗണ്ടര്‍.

സ്പിന്നര്‍മാരില്‍ അശ്വിനോ, കുല്‍ദീപോ എന്നതാണ് ഇന്ത്യ നേരിടുന്ന മറ്റൊരു പ്രശ്‌നം. ബാറ്റിംഗ് കരുത്ത് കൂട്ടാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെങ്കില്‍ ആര്‍ അശ്വിന്‍ പ്ലേയിംഗ് ഇലവില്‍ ഉള്‍പ്പെടും. ഇടംകൈയന്‍ സ്പിന്നര്‍മാര്‍ക്കെതിരെ ഇംഗ്ലണ്ടിന്റെ ദൗര്‍ബല്യം കണക്കിലെടുത്താല്‍ അശ്വിനെ ഒഴിവാക്കി കുല്‍ദീപ് യാദവിനെ കളിപ്പിക്കാനും സാധ്യതയുണ്ട്.

പേസര്‍മാരായി പരിചയസമ്പന്നനായ ഇഷാന്ത് ശര്‍മയും മുഹമ്മദ് ഷാമിയും ഉമേഷ് യാദവും തന്നെയാകും ഇറങ്ങുക എന്നത് ഏതാണ്ട് ഉറപ്പാണ്. ഒരു സ്പിന്നറെ കളിപ്പിക്കുകയാണെങ്കില്‍ അത് അശ്വിന്‍ വേണോ കുല്‍ദീപ് യാദവ് വേണോ എന്നതാണ് പ്രധാന ചോദ്യം.

പന്തിനെ കൂടാതെ രവീന്ദ്ര ജഡേജയ്ക്കും ഷര്‍ദ്ദുല്‍ ഠാക്കൂറിനും ആദ്യ ടെസ്റ്റില്‍ അവസരം ലഭിക്കാന്‍ സാധ്യത വിരളമാണ്.

Advertisment