Advertisment

തെ​ച്ചി​ക്കോ​ട്ടു​കാ​വ്‌ രാ​മ​ച​ന്ദ്ര​ന്‍ വീ​ണ്ടും വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി വ​നം വ​കു​പ്പ്

New Update

publive-image

തൃ​ശൂ​ര്‍: തെ​ച്ചി​ക്കോ​ട്ടു​കാ​വ്‌ രാ​മ​ച​ന്ദ്ര​ന്‍ വീ​ണ്ടും വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി വ​നം വ​കു​പ്പ്‌. ആ​ന​യെ എ​ഴു​ന്ന​ള്ളി​ക്കു​ന്ന​തി​നു​ള്ള നി​ബ​ന്ധ​ന​ക​ള്‍ ലം​ഘി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് താ​ല്‍​ക്കാ​ലി​ക വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്.

Advertisment

അ​ഞ്ച് മീ​റ്റ​റി​ന​ടു​ത്ത് ആ​രെ​യും അ​ടു​പ്പി​ക്ക​രു​തെ​ന്ന നി​ബ​ന്ധ​ന പാ​ലി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നാ​ട്ടാ​ന സം​ര​ക്ഷ​ണ സ​മി​തി​യു​ടെ അ​നു​മ​തി വ​നം​വ​കു​പ്പ് റ​ദ്ദാ​ക്കി​യ​ത്. നേ​ര​ത്തെ തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​നെ ഉ​പാ​ധി​ക​ളോ​ടെ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ എ​ഴു​ന്ന​ള്ളി​പ്പി​ന് കൊ​ണ്ടു പോ​കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. തൃ​ശൂ​ര്‍, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ല്‍ മാ​ത്ര​മാ​ണ് എ​ഴു​ന്ന​ള്ളി​പ്പ് ന​ട​ത്താ​ന്‍ അ​നു​മ​തി​യു​ള്ള​ത്.

ആ​ഴ്ച​യി​ല്‍ ര​ണ്ട് ത​വ​ണ മാ​ത്ര​മേ എ​ഴു​ന്ന​ള്ളി​പ്പി​ന് കൊ​ണ്ടു പോ​കാ​ന്‍ പാ​ടു​ള്ളൂ. എ​ഴു​ന്ന​ള്ളി​പ്പി​ന് കൊ​ണ്ടു പോ​കു​മ്ബോ​ള്‍ നാ​ല് പാ​പ്പാ​ന്‍​മാ​ര്‍ ആ​ന​യ്‌​ക്കൊ​പ്പം വേ​ണ​മെ​ന്നും നാ​ട്ടാ​ന നി​രീ​ക്ഷ​ണ​സ​മി​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.

ആ​ന​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി തൃ​പ്തി​ക​ര​മാ​ണെ​ന്ന വി​ദ​ഗ്ദ സ​മി​തി​യു​ടെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു തീ​രു​മാ​നം.

Advertisment