Advertisment

പത്തനംതിട്ടയിൽ മാവേലി സ്റ്റോറിലും പെയിന്റ് കടയിലും മോഷണം: ഒന്നും കിട്ടാതെ വന്നപ്പോൾ കള്ളന്റെ പരാക്രമം ഇങ്ങനെ

New Update

മാന്നാർ: പരുമലയിൽ മാവേലി സ്റ്റോറിലും പെയിന്റ് കടയിലും മോഷണം. കഴിഞ്ഞദിവസം രാത്രിയിൽ അടുത്തായുള്ള രണ്ടിടത്തും താഴ് പൊളിച്ചാണ് മോഷണം നടത്തിയിരിക്കുന്നത്. മാവേലി സ്റ്റോറിൽ താഴ് തകർത്ത് അകത്ത് കടന്ന മോഷ്ടാവിന് പണം ഒന്നും ലഭിക്കാത്തതിനാൽ സാധനങ്ങളാണ് മോഷ്ടിച്ചത്.

publive-image

പെയിന്റ് കടയിൽ പണിക്കാർക്ക് കൊടുക്കുവാൻ വച്ചിരുന്ന 20,000 രൂപാ അപഹരിച്ചു. മോഷണത്തില്‍ കാര്യമായൊന്നും കിട്ടാതെ പോയ കള്ളന്‍ പെയിന്റും മറ്റും വെളിയിൽ ഇറക്കി വെച്ചാണ് വിഷമം തീര്‍ത്ത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. ഡോഗ് സ്ക്വാഡ് ഇന്ന് ഇവിടെയെത്തി പരിശോധന പൂര്‍ത്തിയാക്കി. കള്ളനെ ഉടനെ പിടികൂടാനാവുമെന്നാണ് കരുതുന്നതെന്ന് പൊലീസ് വിശദമാക്കി.

Advertisment