Advertisment

തേക്കടിയില്‍ വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

ഇടുക്കി: തേക്കടിയില്‍ വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ടുള്ള തീരുമാനത്തിനെതിരെ വ്യാപാരികള്‍ അടക്കമുള്ളവരുടെ പ്രതിഷേധം ശക്തം.

Advertisment

publive-image

പലസ്ഥലങ്ങളില്‍ നിന്നും താങ്ങാവുന്നതിലും അധികം വിനോദസഞ്ചാരികള്‍ ഇവിടെ എത്തുന്നതിനാലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നുമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ടൂറിസം യോഗത്തില്‍ തീരുമാനമായത്.ഓണ്‍ലൈന്‍ ബുക്കിങിലൂടെ മാത്രം ബോട്ടിംഗിന് ടിക്കറ്റ് നല്‍കിയാല്‍ മതിയെന്ന തീരുമാനം ടൂറിസം മേഖലയെ ബാധിക്കുമെന്നാണ് പരാതി.

എന്നാല്‍ പ്രളയത്തില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന വിനോദ സഞ്ചാര മേഖലകള്‍ക്ക് ഇത് തിരിച്ചടിയാവും എന്നാണ് വ്യാപാരികളുടെ വാദം. സഞ്ചാരികളുടെ ആധിക്യം മൂലം വലിയ അളവില്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു വനംമന്ത്രി വ്യക്തമാക്കിയത്. ഇതിനായി ബോട്ടിംഗ് അടക്കമുള്ള മുഴുവന്‍ ടൂറിസം പരിപാടികളും ഓണ്‍ ലൈന്‍ സംവിധാനത്തിലാക്കിയാല്‍ ആളെ കുറക്കാം എന്നാണ് നിഗമനം.

Advertisment