Advertisment

ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ഭര്‍ത്താവ്; പരാതിയ്ക്കു പിന്നാലെ കാമുകനൊപ്പം വിഷം കഴിച്ച് ഭാര്യ പൊലീസ് സ്റ്റേഷനില്‍, യുവതി അബോധാവസ്ഥയില്‍; സംഭവം തിരുവല്ലയില്‍

New Update

തിരുവല്ല: ഭാര്യയെ കാണാനില്ലെന്ന ഭർത്താവിന്റെ പരാതിയിൽ അന്വേഷണം നടത്തുന്നതിനിടെ പോലീസ് സ്റ്റേഷനിലെത്തിയ ഭാര്യയും സുഹൃത്തും വിഷം ഉള്ളിൽചെന്ന നിലയിൽ ആശുപത്രിയിൽ. കുറ്റൂർ തെങ്ങേലി സ്വദേശികളായ ജയന്തി (25), വിഷ്ണു (21) എന്നിവരെയാണ് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. കുറ്റൂർ സ്വദേശി നിതിന്റെ ഭാര്യയാണ് ജയന്തി.

Advertisment

publive-image

തിങ്കളാഴ്ച രാത്രിയോടെ ജയന്തിയെ കാണാതായെന്നായിരുന്നു നിതിന്റെ പരാതി. ഇതില്‍ അന്വേഷണം നടക്കുന്നതിനിടെ ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെ ജയന്തി സുഹൃത്തിനൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയത്.

തുടര്‍ന്ന് മൊഴി രേഖപ്പെടുത്തുന്നതിനിടയില്‍ വിഷം കഴിച്ചെന്ന് ഇരുവരും പൊലീസിനെ അറിയിച്ചു. ഉടന്‍ പൊലീസ് ജീപ്പില്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചു. അവിടെനിന്നും സ്വകാര്യ മെഡിക്കല്‍ കോളേജിലേക്കും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്കും മാറ്റി. യുവതി അബോധാവസ്ഥയിലാണ്.

നിതിനാണ് യുവതിയുടെ സഹായത്തിനായി മെഡിക്കല്‍ കോളേജില്‍ ഒപ്പമുള്ളതെന്ന് തിരുവല്ല പോലീസ് ഇന്‍സ്പെക്ടര്‍ പി.എസ്.വിനോദ് പറഞ്ഞു.

all news lovers olichottam lovers suicide
Advertisment