Advertisment

തിരുവനന്തപുരം മേയർ തെരഞ്ഞെടുപ്പില്‍ കെ ശ്രീകുമാർ എൽഡിഎഫിന്റെ മേയർ സ്ഥാനാർത്ഥി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലേക്കുള്ള മേയർ തെരഞ്ഞെടുപ്പില്‍ കെ ശ്രീകുമാർ എൽഡിഎഫിന്റെ മേയർ സ്ഥാനാർത്ഥിയാകും. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റെതാണ് തീരുമാനം. സിപിഎം സംസ്ഥാന സമിതിക്ക് ശുപാർശ കൈമാറി.

publive-image

നവംബര്‍ 12 നാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള മേയര്‍ തെരഞ്ഞെടുപ്പ്. മുന്‍ മേയര്‍ വികെ പ്രശാന്ത് വട്ടിയൂര്‍ക്കാവില്‍ നിന്ന് നിയമസഭയിലേക്ക് വിജയിച്ച സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് 37, ബിജെപി 35, യുഡിഎഫ് 17 എന്നിങ്ങനെയാണ് കക്ഷിനില.

Advertisment