Advertisment

ഈ വർഷത്തെ ഹജ്ജ്: കൊറോണയുടെ പശ്ചാത്തലത്തിൽ കാത്തിരിക്കാൻ സൗദി അറേബ്യ

New Update

ജിദ്ദ: കൊറോണാ ആഗോള വിപത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ വിശുദ്ധ ഹജ്ജ് സംബന്ധിച്ചുള്ള അന്തിമ തീരുമാനം എടുക്കാനായിട്ടില്ലെന്ന നിലപാടിലാണ് ആതിഥേയ രാഷ്ട്രമായ സൗദി അറേബ്യ. ജൂലൈ അവസാന വാരം അരങ്ങേറേണ്ട ആഗോള മുസ്ലിം വാർഷിക സംഗംമമായ ഹജ്ജ് സംബന്ധിച്ച് കൊറോണാ ഭീഷണിയുടെ ചിത്രം കൂടുതൽ വ്യക്തമാവുന്ന മുറയ്ക്കേ പറയാനാവൂ. ഇക്കാര്യം സൗദി ഹജ്ജ് - ഉംറ വകുപ്പ് മന്ത്രി  മുഹമ്മദ് സാലിഹ് ബന്തൻ ചൊവാഴ്ച വൈകീട്ട് വ്യക്തമാക്കി. ഒരു സൗദി ടെലിവിഷൻ ചാനലുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

വിശുദ്ധ ഹജ്ജിന് ആതിഥ്യം വഹിക്കാൻ ഈ വർഷവും സൗദി അറേബ്യ എല്ലാ വിധേനയും സജ്ജമാണെങ്കിലും ലോകം കടന്നു പോയികൊണ്ടിരിക്കുന്ന വിപത്തിനെ പരിഗണിക്കാതിരി ക്കാനാവില്ല" സൗദി തീർത്ഥാടന വകുപ്പ് മന്ത്രി പറഞ്ഞു. അതിനാൽ ചിത്രം വ്യക്തമാവുന്നത് വരെ കാത്തിരിക്കാനാണ് അദ്ദേഹം ഉപദേശിച്ചത്. സ്ഥിതിഗതികൾ വ്യക്തമാകുന്നത് വരെ ഈ വർഷത്തെ ഹജ്ജ് സംബന്ധിച്ച് യാതൊരു കരാറുകൾക്കും കാൽവെയ്പുകൾക്കും മുതിരാതിരിക്കാൻ ലോകത്തെങ്ങുമുള്ള മുസ്ലിം ജനതയോട് സൗദിമന്ത്രി ഉപദേശിച്ചു.

കൊറോണാ വിപത്തിന്റെ സാഹചര്യത്തിൽ ഈ വർഷത്തെ ഹജ്ജ് സംബന്ധിച്ച തീരുമാനം എന്തായിരിക്കുമെന്ന സന്ദേഹം ആഗോളതലത്തിൽ വ്യാപകമായി ഉയർന്നു കൊണ്ടിരിക്കുന്ന തിനാലാണ് ഊഹാപോഹങ്ങൾ അവസാനിപ്പിച്ചു കൊണ്ട് സൗദി അറേബ്യ നിലപാട് വ്യക്ത മാക്കിയത്. സൗദിയിൽ കുടുങ്ങിപ്പോയ 1200 ഉംറ തീർത്ഥാടകർക്ക് എല്ലാ സൗകര്യങ്ങളും രാജ്യം ഏർപ്പെടുത്തികൊണ്ടിരിക്കുകയാണെന്നും മന്ത്രി തുടർന്നു. ഉംറ വിസ ലഭിച്ച ശേഷം കൊറോണാ സാഹചര്യം മൂലം അതിന് സാധിക്കാതെ വന്നവർക്ക് വിസാ ചാർജ് മടക്കി കൊടുക്കുമെന്നും സൗദി തീർത്ഥാടന മന്ത്രി മുഹമ്മദ് ബന്തൻ വെളിപ്പെടുത്തി.

Advertisment