Advertisment

തൊടുപുഴയിലെ വീടുകയറി ആക്രമണം ;പോലീസ് ഉദ്യോഗസ്ഥരെ പിൻവലിച്ചതിലും ഉയർന്ന ഉദ്യോഗസ്ഥർ മാറി നിന്നതിലും ദുരൂഹത

New Update

തൊടുപുഴ : തെരെഞ്ഞെടുപ്പ് ദിവസം തൊടുപുഴ കെ .കെ .ആർ .ജംക്ഷനിൽ യു .ഡി എഫ് സ്ഥാനാർത്ഥിയുടെ വീടുകയറി സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ ആക്രമിച്ചത് പോലീസ് ഒത്താശയോടെയെന്നു സൂചന .രണ്ടു പോലീസ് ഓഫീസർമാരുടെ നടപടിയിൽ ദുരൂഹതയുള്ളതായി കേന്ദ്ര ഇന്റലിജിൻസ് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തതായി അറിയുന്നു .സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ഇതറിഞ്ഞെങ്കിലും റിപ്പോർട്ട് ചെയ്യാത്തതിലും ദുരൂഹതയുണ്ട് .ആക്രമണം പോലീസ് മുൻകൂട്ടി കണ്ട രീതിയിലാണ് സംഭവങ്ങൾ നടന്നത് .

Advertisment

publive-image

തെരെഞ്ഞെടുപ്പിനു ശേഷം ഇവിടെ സംഘർഷം ഉണ്ടാകുമെന്നു സംസ്ഥാന പൊലീസിലെ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു .എന്നാൽ വോട്ടെടുപ്പ് കഴിഞ്ഞതോടെ യു .ഡി .എഫ് .സ്ഥാനാർത്ഥിയുടെ വീടിനു സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരോട് മടങ്ങുവാൻ ഉയർന്ന ഒരു ഓഫീസർ നിർദേശം നല്കുകയായിരുന്നത്രെ .ഇദ്ദേഹത്തിന്റെ തൊട്ടു താഴെയുള്ള ഉദ്യോഗസ്ഥനോട് വീട്ടിൽ പോകുവാനും ഉയർന്ന ഉദ്യോഗസ്ഥൻ നിർദേശം നല്കിയത്രെ .

വീട് ആക്രമിക്കുന്ന വിവരം അറിയിച്ചെങ്കിലും രണ്ടു ഉയർന്ന ഉദ്യോഗസ്ഥർ സംഘർഷ സ്ഥലത്തേയ്ക്ക് എത്താതെ മുങ്ങുകയായിരുന്നു .ഇവരിൽ ഒരാൾക്ക് ആക്രമണത്തെക്കുറിച്ചു മുൻകൂട്ടി ഒരു സി പി എം നേതാവ് നിർദേശം നൽകിയതായും സൂചനയുണ്ട് .സംഘർഷ വിവരം അറിഞ്ഞു കീഴുദ്യോഗസ്ഥരുടെ ചതി അറിയാതെ സ്ഥലത്തെത്തിയ ഡി .വൈ .എസ്‌.പി .ഏറെ ബുദ്ധിമുട്ടേണ്ടിയും വന്നു .അന്ന് തന്നെ രാത്രി ജില്ലാ ആശുപത്രിയിൽ എൽ .ഡി .എഫ് .എന്ന പേരിൽ സി പി എം പ്രവർത്തകർ അക്രമം നടത്തിയതും പൊലീസിലെ ചിലരുടെ അറിവോടെയാണെന്നാണ് കേന്ദ്ര ഏജൻസി റിപ്പോർട്ട് ചെയ്തിരിക്കുന്നത് .

വടിയും മറ്റു ആയുധങ്ങളുമായി ആളുകൾ എത്തിയപ്പോൾ അക്രമികൾ വീഴാതെ പോലീസ് ഒരു കൈ സഹായം ചെയ്യുന്നത് സമൂഹ മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യാത്ത രഹസ്യാന്വേഷണ വിഭാഗത്തിന്റെ നടപടിയും അന്വേഷിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട് .തൊടുപുഴയിൽ സമാധാന അന്തരീക്ഷം തകർക്കുന്നതിൽ പോലീസിനും പങ്കുള്ളതായാണ് കേന്ദ്ര അന്വേഷണ ഏജൻസി റിപ്പോർട്ട് ചെയ്തിരിക്കുന്നത് .

Advertisment