Advertisment

തൊടുപുഴ നഗരസഭയിൽ അട്ടിമറി, നഗരസഭ എല്‍ഡിഎഫ് ഭരിക്കും! യുഡിഎഫ് വിമതൻ സനീഷ് ജോർജ്ജിനെ നഗരസഭ ചെയർമാനാക്കി ഭരണം പിടിച്ച് എൽഡിഎഫ് ; ഭരണമുറപ്പിച്ച നഗരസഭയിൽ യുഡിഎഫിന് തിരിച്ചടിയായത് ജോസഫിന്റെ പിടിവാശി

New Update

തൊടുപുഴ : തൊടുപുഴ നഗരസഭ എല്‍ഡിഎഫ് ഭരിക്കും . യുഡിഎഫ് വിമതൻ സനീഷ് ജോർജ്ജ് ചെയർമാനാകും. യുഡിഎഫ് സ്വതന്ത്ര ജെസി ജോണിയും കൂടി എൽഡിഎഫിനെ പിന്തുണച്ചതോടെയാണ് യുഡിഎഫിന്  ഭരണം നഷ്ടമായത്.

Advertisment

publive-image

എറ്റവും വലിയ ഒറ്റകക്ഷിയായ മുസ്ലീം ലീഗിന്റെയും കോൺഗ്രസിന്റെയും എതിർപ്പ് മറികടന്ന് ചെയർമാൻ സ്ഥാനം വാങ്ങിയ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ആദ്യ ടേമില്‍ പി.ജെ. ജോസഫ് വിഭാഗത്തില്‍ നിന്നുള്ളയാള്‍ ചെയര്‍മാനാകുമെന്ന് ഇന്നലെ തീരുമാനമുണ്ടായിരുന്നു. ഇതിനെതിരേ കോണ്‍ഗ്രസില്‍ നിന്ന് തന്നെ പ്രതിഷേധം ഉണ്ടായിരുന്നു.

ഇന്നലെ രാത്രി നടത്തിയ ചർച്ചകളാണ് യുഡിഎഫിൽ ഭരണം തട്ടിയെടുത്തത്. 35 അംഗ നഗരസഭയിൽ 13 സീറ്റായിരുന്നു യുഡിഎഫിന് കിട്ടിയത്, 12 സീറ്റിൽ എൽഡിഎഫും, 8 സീറ്റ് ബിജെപിയുമാണ് ജയിച്ചത്. രണ്ട് വിമതരും. ഇതിൽ നിസ സക്കീർ എന്ന വിമത സ്ഥാനാർത്ഥിയുടെ പിന്തുണ കിട്ടിയതോടെ 14 സീറ്റുമായി അധികാരം പിടിക്കാമെന്നായിരുന്നു യുഡിഎഫ് പ്രതീക്ഷിച്ചിരുന്നത്.

എന്നാൽ പിന്തുണ പ്രഖ്യാപിക്കാതിരുന്ന സനീഷ് ജോർജ്ജിനെ അപ്രതീക്ഷിത നീക്കത്തിലൂടെ എൽഡിഎഫ് ചെയർമാൻ സ്ഥാനാർത്ഥിയാക്കി. യുഡിഎഫ് സ്വതന്ത്ര ജെസി ജോണിനെയും കൂടി മറുകണ്ടം ചാടിച്ച് എൽഡിഎഫ് നടത്തിയ നീക്കം നിർണ്ണായകമായി. പുതിയ സാഹചര്യത്തിൽ യുഡിഎഫിന് 12 പേരുടെ പിന്തുണയും എൽഡിഎഫിന് 14 പേരുടെ പിന്തുണയുമാണ് ഉള്ളത്.

കോൺഗ്രസ് വിമതരായി വിജയിച്ച കൗൺസിലർമാരുടെ പിന്തുണ ലഭിച്ചതോടെ തൊടുപുഴ നഗരസഭ ഭരണം യുഡിഎഫിന് ലഭിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. ആദ്യത്തെ ഒരു വർഷം ചെയർമാൻ സ്ഥാനം കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് നൽകാൻ ഇന്നലെ ചേർന്ന യുഡിഎഫ് യോഗം തീരുമാനിച്ചിരുന്നു. പി.ജെ ജോസഫിന്റെ നിര്‍ബന്ധത്തിന് വഴങ്ങി കേരളാ കോണ്‍ഗ്രസിന് ചെയര്‍മാന്‍ സ്ഥാനം അനുവദിച്ച ഡിസിസി പ്രസിഡന്റിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

കൂടുതൽ കൗൺസിലർമാർ ഉള്ള കക്ഷികൾക്ക് ആദ്യം ചെയർമാൻ പദം നൽകണമെന്ന കീഴ്‌വഴക്കം നടപ്പിലാക്കണമെന്നു കോൺഗ്രസ് , ലീഗ് നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും പി.ജെ. ജോസഫിന്റെ നിർബന്ധത്തിനു വഴങ്ങി ജോസഫ് വിഭാഗത്തിലെ ജോസഫ് ജോൺ ചെയർമാനാകുമെന്ന് ഡിസിസി പ്രഖ്യാപിച്ചു.

ഇതില്‍ പ്രതിഷേധിച്ച് എതാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യുഡിഎഫ് ചര്‍ച്ച നടന്ന മന്ദിരത്തിലേയ്ക്ക് മാര്‍്ച്ച് നടത്തി.  ഒടുവില്‍ കോൺഗ്രസ് വിമതരെ ഒപ്പം നിർത്തി ഭരണം പിടിച്ചെടുക്കാനുള്ള എല്‍ഡിഎഫ് ശ്രമം വിജയിക്കുകയായിരുന്നു.

thodupuzha nagarasabha
Advertisment