Advertisment

സിറ്റി ഗ്യാസ് പദ്ധതി ഇന്ധന വില വർദ്ധനവിന് ആശ്വാസകരം; തോമസ് ചാഴികാടൻ എം പി

New Update

കോട്ടയം: പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് (PNGRB) സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ (CGD) നെറ്റ്‌ വർക്കിൽ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളെ കൂടി ഉൾപ്പെടുത്തുവാൻ സാധിച്ചതിലൂടെ മിതമായ നിരക്കിൽ ഈ ജില്ലകളിലെ ജനങ്ങൾക്ക് പൈപ്പിലൂടെ വിലകുറഞ്ഞതും സുരക്ഷിതവും, പരിസ്ഥിതി സൗഹൃദവുമായ ഗ്യാസ് ലഭ്യമാകുമെന്ന് തോമസ് ചാഴികാടൻ പ്രസ്താവിച്ചു.

Advertisment

publive-image

നേരത്തെ 11 ജില്ലകളെ സിറ്റി ഗ്യാസ് (പി. എൻ. ജി അഥവാ പൈപ്പിഡ് നാച്ചുറൽ ഗ്യാസ്) പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതോടെ കേരളം മുഴുവൻ ഈ പദ്ധതിയുടെ ഭാഗമാകുന്നു.

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ, ഇന്ത്യയിലെ 100 ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി 2020 -2021 കാലയളവിൽ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളെ കൂടി ഉൾപ്പെടുത്തണമെന്ന് ആവിശ്യപെട്ടുകൊണ്ട് കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാനുമായി പല പ്രാവശ്യം കൂടി കാഴ്ച നടത്തി നിവേദനം സമർപ്പിച്ചു.

വിഷയത്തിൽ പാർലമെൻറിൽ പ്രമേയം അവതരിപ്പിക്കുകയും ചെയ്തിട്ടുള്ളതാണെന്ന് എം പി അറിയിച്ചു.

thomas chazhikadan
Advertisment