Advertisment

ഫൈനലിൽ ഇന്തോനേഷ്യയെ 3-0ന് തോൽപ്പിക്കുമെന്ന് പ്രതീക്ഷിച്ചില്ല; തോമസ് കപ്പ് വിജയത്തിൽ പങ്കാളികളായതിൽ അഭിമാനമെന്ന് മലയാളി താരങ്ങളായ എച്ച്.എസ് പ്രണോയിയും എം.ആര്‍ അര്‍ജുനും; മലയാളി താരങ്ങള്‍ക്ക് ഉചിതമായ സമയത്ത് പാരിതോഷികം പ്രഖ്യാപിക്കുമെന്ന് കായികമന്ത്രി വി.അബ്ദുറഹിമാന്‍

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

ബാങ്കോക്ക്: ഇന്ത്യയുടെ തോമസ് കപ്പ് വിജയത്തിൽ പങ്കാളികളായതിൽ അഭിമാനമെന്ന് മലയാളി താരങ്ങളായ എച്ച്.എസ് പ്രണോയിയും എം.ആര്‍ അര്‍ജുനും. നിലവിലെ ചാമ്പ്യൻമാരായ ഇന്തോനേഷ്യയെ അട്ടിമറിച്ചായിരുന്നു ഇന്ത്യയുടെ ആദ്യ കിരീടം.

Advertisment

publive-image

ഫൈനലിൽ ഇന്തോനേഷ്യയെ 3-0ന് തോൽപ്പിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ഇരുവരും  പറഞ്ഞു. അതേസമയം തോമസ് കപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിലെ മലയാളി താരങ്ങള്‍ക്ക് ഉചിതമായ സമയത്ത് പാരിതോഷികം പ്രഖ്യാപിക്കുമെന്ന് കായികമന്ത്രി വി.അബ്ദുറഹിമാന്‍ വ്യക്തമാക്കി.

തോമസ് കപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിലെ മലയാളി താരങ്ങള്‍ക്ക് കേരള ബാഡ്മിന്‍റൺ അസോസിയേഷന്‍ പാരിതോഷികം പ്രഖ്യാപിച്ചു. എച്ച്.എസ് പ്രണോയിക്കും, എം.ആര്‍ അര്‍ജുനും 2 ലക്ഷം രൂപ വീതം പാരിതോഷികം നൽകും. പരിശീലകന്‍ യു.വിമൽകുമാറിന് ഒരു ലക്ഷം രൂപ സമ്മാനിക്കുമെന്നും അസോസിയേഷന്‍ പ്രസിഡന്‍റ് അനിൽകുമാര്‍ കെ പറഞ്ഞു.

Advertisment