Advertisment

എന്‍.കെ പ്രേമചന്ദ്രന് ബിജെപിയുമായി ബന്ധമുണ്ടെന്ന് തോമസ് ഐസക്ക്

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം: കൊല്ലം മണ്ഡലത്തിലെ യുഡിഎഫിന്റെ സ്ഥാനാര്‍ഥി എന്‍.കെ.പ്രേമചന്ദ്രനെതിരെ ആരോപണവുമായി ധനമന്ത്രി തോമസ് ഐസക് രംഗത്ത്.

Advertisment

publive-image

പ്രേമചന്ദ്രന് ബിജെപിയുമായി ബന്ധമുണ്ടെന്നാണ് മന്ത്രി ആരോപിച്ചത്. ഇടത് സ്ഥാനാര്‍ഥിക്ക് സ്വീകരണം നല്‍കിയതിന്റെ പേരില്‍ മാവേലിക്കര എന്‍എസ്എസ് കരയോഗം പിരിച്ചുവിട്ട നടപടി ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം മാവേലിക്കരയിലെ ഇടത് സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാറിന് സ്വീകരണം നല്‍കിയതിന്റെ പേരില്‍ മാവേലിക്കര കരയോഗം എന്‍എസ്എസ് നേതൃത്വം പിരിച്ചുവിട്ടിരുന്നു. തുടര്‍ന്നാണ് മന്ത്രിയുടെ പ്രതികരണം.

Advertisment