Advertisment

ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക നീട്ടിയിട്ടുണ്ട്, എല്ലാ ആവശ്യവും അംഗീകരിക്കാൻ കഴിയില്ല; സെക്രട്ടറിയേറ്റിന് മുന്നിലെ ഉദ്യോ​ഗാർത്ഥികളുടെ സമരം രാഷ്ട്രീയമാണെന്നാവർത്തിച്ച് തോമസ് ഐസക്

New Update

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ ഉദ്യോ​ഗാർത്ഥികളുടെ സമരം രാഷ്ട്രീയമാണെന്നാവർത്തിച്ച് ധനമന്ത്രി തോമസ് ഐസക്. ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക നീട്ടിയിട്ടുണ്ട്. എല്ലാ ആവശ്യവും അംഗീകരിക്കാൻ കഴിയില്ല.

publive-image

തസ്തിക സൃഷ്ടിക്കൽ പ്രായോഗികമല്ല. സി പി ഒ ലിസ്റ്റ് കാലാവധി അവസാനിച്ചതാണ് എന്നും ധനമന്ത്രി പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നിലെ റാങ്ക് ഹോൾഡേഴ്സിൻറെ സമരം ഇരുപത്തിയൊന്നാം ദിവസവും തുടരുകയാണ്.

Thomas issac thomas issac speaks
Advertisment