Advertisment

സാമ്പത്തിക സ്ഥിതി മോശം; സംസ്ഥാനം ഇന്ധനനികുതി കുറയ്ക്കില്ലെന്ന് തോമസ് ഐസക്; 'ഇന്ധനവില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനോട് എതിര്‍പ്പില്ല'

New Update

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്ന് ഐസക് മാധ്യമങ്ങളോട് പറഞ്ഞു.

Advertisment

publive-image

കേരളം ഇന്ധനനികുതി ഇതുവരെ വര്‍ധിപ്പിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാരാണ് ഇന്ധന വിലകൂട്ടിയത്. സംസ്ഥാന ഖജനാവ് പ്രതിസന്ധി നേരിടുമ്പോള്‍ വില കുറയ്ക്കാനാകില്ല. ഇന്ധനവില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനോട് സംസ്ഥാനത്തിന് എതിര്‍പ്പില്ലെന്നും തോമസ് ഐസക്് പറഞ്ഞു.

ഇന്ധന വില വര്‍ധനയിൽ കേന്ദ്രത്തിന് മാത്രമായി പരിഹാരം കാണാന്‍

കഴിയില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതരാമന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേന്ദ്രവും സംസ്ഥാനങ്ങളും സഹകരിച്ച് പരിഹാരം കാണേണ്ട വിഷയമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

കേന്ദ്രസര്‍ക്കാരും സംസ്ഥാനങ്ങളും യോജിച്ച് വില വര്‍ധന പിടിച്ചുനിര്‍ത്താന്‍ നികുതി കുറയ്ക്കാന്‍ തയ്യാറാകണം. ഇന്ധന വില ജിഎസ്ടി പരിധിയില്‍ കൊണ്ടു വരുന്നതിന് കേന്ദ്രസര്‍ക്കാരിന് എതിര്‍പ്പില്ല.

ജിഎസ്ടി പരിധിയില്‍ വന്നാല്‍ രാജ്യമാകെ ഒറ്റ വിലയാകും. ഇതുവഴി കേന്ദ്രവും സംസ്ഥാനങ്ങളും വെവ്വേറെ നികുതി പിരിക്കുന്നത് ഒഴിവാക്കാനാകും. എന്നാല്‍ ഇതിന് സംസ്ഥാനങ്ങള്‍ക്കിടയില്‍ സമവായം വേണമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

Thomas issac thomas issac speaks
Advertisment