Advertisment

മൃതദേഹ സംസ്കാരത്തിലെ ഓര്‍ഡിനന്‍സ്; സര്‍ക്കാര്‍ രാഷ്ട്രീയ ലാഭത്തിന് ശ്രമിക്കുന്നുവെന്ന് തോമസ് മാർ അത്താനാസിയോസ്

author-image
admin
New Update

മൃതദേഹ സംസ്കാരവുമായി ബന്ധപ്പെട്ട് ഓർഡിനൻസ് ഇറക്കുക വഴി സഭകൾക്കിടയിലെ ഭിന്നിപ്പ് നിലനിർത്തി രാഷ്ട്രീയ

ലാഭമുണ്ടാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് മലങ്കര ഓർത്തഡോക്സ് സഭയുടെ കണ്ടനാട് ഭദ്രാസനാധിപൻ ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.

Advertisment

publive-image

ഓർത്തഡോക്സ്-യാക്കോബായ തർക്കത്തിൽ സുപ്രീം കോടതി വിധി മാനിക്കാനുള്ള ഉത്തരവാദിത്തമാണ് സംസ്ഥാനസർക്കാർ കാണിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിഘടിച്ചു നിൽക്കുന്നവരെ പ്രത്യക്ഷമായും പരോക്ഷമായും സഹായിക്കുന്നതിലൂടെ ഭിന്നത നിലനിർത്താനും രാഷ്ട്രീയ നേട്ടമുണ്ടാക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഡോ. തോമസ് മാർ അത്താനാസിയോസ്  പറഞ്ഞു.

Advertisment