Advertisment

തൂ​ത്തു​ക്കു​ടി വെ​ടി​വ​യ്പി​നേ​ക്കു​റി​ച്ച്‌ വി​വാ​ദ പ​രാ​മ​ര്‍​ശം; ജുഡീഷ്യല്‍ കമ്മീഷന് മുന്‍പില്‍ ഹാജരാകാന്‍ ​നട​ന്‍ ര​ജ​നീ​കാ​ന്തി​ന് സ​മ​ന്‍​സ്

New Update

ചെന്നൈ: തൂത്തുക്കുടി വെടിവെയ്പിനെ കുറിച്ച്‌ നടത്തിയ വിവാദ പരമാര്‍ശത്തില്‍ നട​ന്‍ രജനീകാന്തിന് സമന്‍സ്. സംഭവത്തെ കുറിച്ച്‌ അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന് മുന്‍പില്‍ രജിനീകാന്ത് നേരിട്ട് ഹാജരാകണം.

publive-image

തൂത്തുക്കുടിയില്‍ കോപ്പര്‍ സ്റ്റെറിലൈറ്റ് പ്ലാന്‍റിനെതിരെ നടന്ന പ്രതിഷേധത്തിനിടെ നടന്ന പൊലീസ് വെടിവെയ്പ്പിനെ വിമര്‍ശിച്ച്‌ രജനീകാന്ത് നടത്തിയ വിവാദ പരാമര്‍ശത്തിന്‍റെ പേരിലാണ് സമന്‍സ്.

ഏകാധിപത്യ സ്വഭാവത്തോടെ ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും 11 പേര്‍ കൊല്ലപ്പെടുകയും ചെയ്തത്തിന്‍റെ പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്ന് രജനി പറഞ്ഞിരുന്നു. പ്രതിഷേധക്കാര്‍ക്കിടെ നുഴഞ്ഞു കയറിയ സാമൂഹ്യ വിരുദ്ധരാണ് തൂത്തുക്കുടിയിലെ സംഘര്‍ഷത്തിന് കാരണമെന്നും ഇ​ത്ത​ര​ക്കാ​രെ ഉ​രു​ക്കു മു​ഷ്ടി ഉ​പ​യോ​ഗി​ച്ച്‌ അ​ടി​ച്ച​മ​ര്‍​ത്ത​ണ​മെ​ന്നു​മു​ള്ള ര​ജ​നികാന്തിന്‍റെ പ​രാ​മ​ര്‍​ശ​മാ​ണ് വി​വാ​ദ​മാ​യ​ത്.

thoothukudi rajinikanth
Advertisment