Advertisment

അമിത ലഹരിയിൽ ഹൈക്കോടതി ജംക്‌ഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മൂവര്‍ സംഘം ; മതിലില്‍ തലയിടിച്ച് പൊട്ടിച്ച് യുവാവ് ; ചോരയൊലിപ്പിച്ച് നിന്ന യുവാവിനെ കണ്ട് ഓടിയെത്തിയ പൊലീസിനോട് തട്ടിക്കയറി , എസ്‌ഐയ്ക്ക് നേരെ കത്തി വീശി ; ഒടുവില്‍...

New Update

കൊച്ചി : അമിത ലഹരിയിൽ ഹൈക്കോടതി ജംക്‌ഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച മൂവർസംഘം പിടിയിൽ. മട്ടാഞ്ചേരി സ്വദേശി അൽത്താഫ്, കത്തൃക്കടവ് സ്വദേശി ബ്ലെയ്‌സി, മുളവുകാട് സ്വദേശി വിശാൽ എന്നിവരെയാണു സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisment

publive-image

ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നു മണിയോടെയാണ് സംഭവം. ഇവിടെയുള്ള മതിലിൽ അൽത്താഫ് സ്വയം തലയിടിക്കുന്നതു കണ്ടാണു പൊലീസെത്തിയത്. ചോരയൊലിപ്പിച്ചു നിന്ന ഇയാൾ പൊലീസിനോട് തട്ടിക്കയറി.

എസ്ഐക്കു നേരെ കത്തിവീശുകയും ചെയ്തു. തുടർന്ന് സെൻട്രൽ സ്‌റ്റേഷനിൽ നിന്നു കൂടുതൽ പൊലീസുകാരെത്തി മൂവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവർ അമിതമായി ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

Advertisment