Advertisment

മൂന്നു സഹോദരിമാരും ഐഎഎസ് , മൂന്നുപേരും സ്വന്തം സംസ്ഥാനത്തെ ചീഫ് സെക്രട്ടറിമാരുമായി !!

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

രാജ്യത്ത് ഇതാദ്യമാണ്. സിവിൽ സർവീസ് ടോപ്പർമാരായി IAS നേടി വിവിധ തസ്തികകൾ അലങ്കരിച്ചശേഷം സംസ്ഥാനത്തെ ഏറ്റവും വലിയ പദവിയായ ചീഫ് സെക്രട്ടറി സ്ഥാനം അലങ്കരിക്കാൻ ഭാഗ്യം ലഭിച്ച മൂന്നു സഹോദരിമാരാണ് ഇവർ.

Advertisment

publive-image

മീനാക്ഷി ആനന്ദ് ചൗധരി ഐഎഎസ്, ഉർവശി ഗുലാട്ടി ഐഎഎസ് , കേശനി ആനന്ദ് അറോറ ഐഎഎസ് , ഈ മൂന്നുപേരും ഒരമ്മപെറ്റ മക്കളാണ്. പഞ്ചാബ് യൂണിവേഴ്സിറ്റിയിലെ റിട്ടയേഡ് പ്രൊഫസ്സർ ജെ.സി ആനന്ദാണ് പിതാവ്.

1969 ബാച്ചിലെ ഐ.എ.എസ് ആയിരുന്ന ഏറ്റവും മൂത്ത സഹോദരി ശ്രീമതി മീനാക്ഷി ആനന്ദ് ചൗധരി 2005 നവംബർ 8 മുതൽ 2006 ഏപ്രിൽ 30 വരെയും രണ്ടാമത്തെ സഹോദരിയായ 1975 ബാച്ച് IAS ശ്രീമതി ഉർവശി ഗുലാട്ടി 2009 ഒക്ടോബർ 31 മുതൽ 2012 മാർച്ച് 31 വരെയും ഹരിയാനയുടെ ചീഫ് സെക്രട്ടറിമാരായി സേവന മനുഷ്ഠിച്ചു റിട്ടയർ ചെയ്തവരാണ്.

ഇളയസഹോദരിയും 1983 ബാച്ച് ഹരിയാന കേഡർ ഐഎഎസ് ടോപ്പറുമായിരുന്ന കേശനി ആനന്ദ് അറോറ 2019 ജൂൺ 30 മുതൽ ഹരിയാനയിലെ ചീഫ് സെക്രട്ടറിയാണ്. അവരുടെ കാലാവധി 2020 സെപ്റ്റംബർ 30 വരെയായി രിക്കും.

വളരെ അത്യപൂർവ്വമായ ഒരു സൗഭാഗ്യമാണ് ഈ സഹോദരിമാർക്ക് ലഭിച്ചത്. പഠനത്തിൽ മിടുക്കരും സാമ്പത്തികവുമായി നല്ല നിലയിലുമായിരുന്ന കുടുംബം ഇളയ സഹോദരിയും ഇപ്പോഴത്തെ ഹരിയാന ചീഫ് സെക്രട്ടറിയുമായ കേശനി ആനന്ദ് അറോറ ആസ്‌ത്രേലിയയിലെ സിഡ്‌നി സർവ്വകലാശാലയിൽനിന്നാണ് MBA കരസ്ഥമാക്കിയത്.

THREE SISTERS
Advertisment