Advertisment

ദുരിതാശ്വാസ൦ : ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കാന്‍ ബാര്‍ അസോസിയേഷന്‍ ഹാള്‍ നല്‍കിയില്ല. പൂട്ട്‌ പൊളിച്ച് കൈയ്യേറി കളക്ടര്‍ അനുപമ

author-image
admin
New Update

publive-image

Advertisment

തൃശ്ശൂര്‍ : ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വിതരണം ചെയ്യാനായി ശേഖരിച്ച ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കാന്‍ വിട്ടു നല്‍കാതിരുന്ന ബാര്‍ അസോസിയേഷന്‍ ഹാളിന്റെ പൂട്ട്‌ പൊളിച്ച് ഹാള്‍ കയ്യേറി തൃശൂര്‍ ജില്ലാ കളക്ടര്‍ അനുപമ.

സാധനങ്ങള്‍ സൂക്ഷിക്കാന്‍ മുറികള്‍ തുറന്ന് നല്‍കാന്‍ തൃശൂരിലെ ബാര്‍ അസോസിയേഷന്‍ വിസമ്മതിച്ചതോടെ കളക്ടര്‍ നേരിട്ട് ഇടപെട്ട് ഹാള്‍ ഒഴിപ്പിച്ചെടുക്കുകയായിരുന്നു.

മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കുവേണ്ടി കളക്ടറേറ്റില്‍ ശേഖരിച്ച ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യസാധനങ്ങളും സൂക്ഷിക്കാന്‍ സ്ഥലം അപര്യാപ്തമായ സാഹചര്യത്തിലാണിത്.

സിവില്‍ സ്റ്റേഷനിലെ അസോസിയേഷന്റെ മുറികള്‍ തുറന്നുനല്‍കാന്‍ ബാര്‍ അസോസിയേഷന്‍ വിസമ്മതം അറിയിച്ച സാഹചര്യത്തിലാണ് ദുരന്തനിവാരണ നിയമപ്രകാരം കളക്ടറുടെ ഉത്തരവനുസരിച്ച് ഡെപ്യൂട്ടി കളക്ടര്‍ ജനറല്‍ മുറി ഒഴിപ്പിച്ചത്.

തമിഴ്‌നാട്ടില്‍നിന്ന് സഹായമായി ലഭിച്ച ആയിരം കിലോ അരിയും മറ്റ് അവശ്യവസ്തുക്കളും ഈ മുറികളില്‍ സംഭരിച്ചു.

അതേസമയം , ബാര്‍ അസോസിയേഷന്‍ ഹാള്‍ വിട്ടുകൊടുക്കാന്‍ താത്പര്യക്കുറവ് കാണിച്ചിട്ടില്ലെന്നാണ് പ്രസിഡന്റ് ജോസ് മേച്ചേരിയുടെ പ്രതികരണം .

താക്കോല്‍ കൊടുക്കാന്‍ കഴിയാതിരുന്നത് ജീവനക്കാരന്‍ ആ സമയത്ത് സ്ഥലത്തില്ലാതിരുന്നതിനാലാണ്. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് അസോസിയേഷന്റെ പൂര്‍ണസഹകരണം ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

mazha anupama
Advertisment