Advertisment

തൃശൂരില്‍ മദ്യശാലയിലുണ്ടായ അടിപിടിക്കൊടുവില്‍ യുവാവ് മധ്യവയസ്‌കന്റെ ജനനേന്ദ്രിയം കടിച്ചെടുത്തു

New Update

publive-image

Advertisment

തൃശൂര്‍: മദ്യശാലയിലുണ്ടായ അടിപിടിക്കൊടുവില്‍ യുവാവ് മധ്യവയസ്‌കന്റെ ജനനേന്ദ്രിയം കടിച്ചെടുത്തു. പുന്നൂക്കാവ് സ്വദേശി വാലിയില്‍ സുലൈമാന്‍ (55) ആണ് അക്രമത്തിനിരയായത്. പ്രതി പെരുമ്പടപ്പ് മണലൂര്‍ വീട്ടില്‍ ഷരീഫിനെ (28) പൊലീസ് പിടികൂടി.

വേര്‍പെട്ട ജനനേന്ദ്രിയം തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നടത്തിയ അടിയന്തിര ശസ്ത്രക്രിയയില്‍ തുന്നിച്ചേര്‍ത്തു. ശനിയാഴ്ച രാത്രി കുന്നത്തൂര്‍ മന ബാറിലെ പാര്‍ക്കിങ് ഗ്രൗണ്ടിലാണ് സംഭവം നടന്നത്.

ഷരീഫ് ബാറിലേക്ക് ഓടിച്ചെത്തിയ വാഹനം ഇവിടെ നിര്‍ത്തിയിരുന്ന കാറില്‍ തട്ടിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതിനിടയിലാണ് ഇയാള്‍ സുലൈമാനെ അക്രമിച്ചത്. ബാറില്‍ എത്തുന്നതിന് മുമ്പേ യുവാവ് മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.

Advertisment