Advertisment

മുരിങ്ങൂരിൽ കിണറിലെ വെള്ളത്തിന്റെ നിറം ചുവപ്പ് കളറിൽ ; ഒപ്പം മദ്യത്തിന്റെ  ഗന്ധവുമുണ്ടെന്ന് നാട്ടുകാർ

New Update

തൃശൂർ : തൃശൂരിലെ മുരിങ്ങൂരിൽ കിണറിലെ വെള്ളത്തിന്റെ നിറം ചുവപ്പ് കളറിൽ. മുരിങ്ങൂർ കെ കെ നഗറിലെ കിണറുകളിലാണ് വെള്ളത്തിന് നിറംമാറ്റം. ഒപ്പം മദ്യത്തിന്റെ  ഗന്ധവുമുണ്ടെന്ന് നാട്ടുകാർ പറയുന്നു. സമീപത്തു പ്രവർത്തിക്കുന്ന മദ്യ നിർമാണ കമ്പനിയിൽ നിന്ന് മാലിന്യം ഉറവകളിൽ കലർന്ന് ഒലിച്ചെത്തിയതാകമെന്നാണ് നാട്ടുകാരുടെ നിഗമനം.

Advertisment

publive-image

ഒരു മാസം മുൻപ് കിണർ വെള്ളത്തിൽ ഇത്തരത്തിൽ മാറ്റം കണ്ടതോടെ പലവട്ടം വെള്ളം വറ്റിക്കുകയും ക്ലോറിൻ പ്രയോഗിക്കുകയും ചെയ്തുവെങ്കിലും മാറ്റമുണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു. പഞ്ചായത്തംഗം രാജേഷ് മേനോത്ത് ആരോഗ്യ വിഭാഗത്തെ അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥരെത്തി കിണറുകളിലെ വെള്ളം ശേഖരിച്ച് കൊരട്ടി കിൻഫ്രയിലെ ലാബിൽ  പരിശോധനയ്ക്ക് നൽകിയിരുന്നു.

നിക്കോളിന്റെയും  കോളിഫോം ബാക്ടീരിയയുടെയും അംശം 540 വരെ അളവിൽ  കണ്ടെത്തി. പത്തിലധികം കിണറുകളിൽ ഇത്തരത്തിൽ മാലിന്യം കലർന്നതായാണു നാട്ടുകാർ പറയുന്നത്.

alcohol well drinking water
Advertisment