Advertisment

ബില്‍ തുക നല്‍കാനില്ലാത്തതിനാല്‍ മൊബൈല്‍ പിടിച്ചുവെച്ചു; മണിക്കൂറിനുള്ളില്‍ ജര്‍മ്മന്‍ ഷെപ്പേര്‍ഡുമായി തിരിച്ചെത്തി; ബാര്‍ അടിച്ചുതകര്‍ത്തു

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

തൃശൂര്‍:വടിവാളുമായി എത്തിയ 2 യുവാക്കള്‍ 4 ജര്‍മന്‍ ഷെപ്പേര്‍ഡ് നായ്ക്കളെ അഴിച്ചുവിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ ബാര്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തു. ബില്‍ തുക നല്‍കാനില്ലാത്ത യുവാക്കളില്‍നിന്നു പരിചാരകന്‍ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയതാണ് പ്രകോപനമായത്.

Advertisment

publive-image

ഒരു മണിക്കൂറിനുശേഷം ഷര്‍ട്ട് ധരിക്കാതെ നായ്ക്കളുമായി ഹോട്ടലിലെത്തിയ ഇവര്‍ വടിവാള്‍ ഉപയോഗിച്ചു കംപ്യൂട്ടര്‍, നൂറു കണക്കിനു ഗ്ലാസുകള്‍, ബീയര്‍-സോഡാക്കുപ്പികള്‍, ഫര്‍ണിച്ചര്‍ എന്നിവ വെട്ടിനശിപ്പിച്ചു. ഒന്നരലക്ഷം ര!ൂപയുടെ നഷ്ടം കണക്കാക്കുന്നു. രാജ് റീജന്‍സി ഹോട്ടലിലാണ് സംഭവം.

വെള്ളി രാത്രി പത്തേമുക്കാലോടെയാണ് സംഭവം. വൈകിട്ടു നാലുമുതല്‍ രാത്രി ഒന്‍പതുവരെ യുവാക്കള്‍ ബാറിലിരുന്നു മദ്യപിച്ചതായി ജീവനക്കാര്‍ പറയുന്നു. ബില്‍തുകയായ 950 രൂപ ആവശ്യപ്പെട്ടപ്പോള്‍ പണമില്ലെന്നായിരുന്നു മറുപടി. യുവാക്കളുടെ മൊബൈല്‍ ഫോണ്‍ പരിചാരകന്‍ പിടിച്ചുവച്ചു. ഇതോടെ ഉന്തും തള്ളുമുണ്ടായി. ഭീഷണി മുഴക്കിയ യുവാക്കള്‍ സ്ഥലംവിടുകയും ചെയ്തു. പത്തേമുക്കാലോടെയാണ് ഇവര്‍ വീണ്ടുമെത്തിയത്.

ഷര്‍ട്ട് ധരിക്കാതെ കയ്യില്‍ വടിവാളുമായി നായ്ക്കളെയും കൊണ്ടായിരുന്നു വരവ്. ലോക്കല്‍ ബാറിനുള്ളില്‍ കയറിയ ശേഷം നായ്ക്കളെ അഴിച്ചുവിട്ടു. ഇവ കുരച്ചുചാടി പാഞ്ഞതോടെ മദ്യപിക്കാനെത്തിയവരും ജീവനും കൊണ്ടോടി. ഈ സമയം യുവാക്കള്‍ ജീവനക്കാരെ വലിച്ചുനിലത്തിടുകയും കണ്ണില്‍ കണ്ടതെല്ലാം വടിവാള്‍ ഉപയോഗിച്ച്‌ നശിപ്പിക്കുകയും ചെയ്തു.

Advertisment