Advertisment

തൃശ്ശൂര്‍ മേയര്‍ അജിത ജയരാജന്‍ രാജിവെച്ചു; പുതിയ മേയര്‍ സിപിഐയില്‍ നിന്ന്

New Update

Advertisment

തൃശ്ശൂർ  മേയർ അജിത ജയരാജൻ രാജിവെച്ചു. ഇടത് മുന്നണിയിലെ ധാരണ പ്രകാരമാണ് മേയർ രാജി വച്ചത്. സിപിഐയിൽ നിന്നും പുതിയ മേയർ ഉടൻ സ്ഥാനമേൽക്കും. സിപിഐയിലെ അജിത വിജയൻ അടുത്ത മേയറാകുമെന്നാണ് സൂചന. പ്രതിപക്ഷാംഗങ്ങളും മേയർക്ക് യാത്രയയപ്പ് നൽകി.

കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗത്തിന് ശേഷമാണ് മേയർ അജിത ജയരാജൻ രാജി വച്ചത്.  തെരഞ്ഞെടുപ്പിന് ശേഷം ഭരണത്തിലേറിയപ്പോൾ ഇടത് മുന്നണിയിലെ പാർട്ടികൾക്കിടയിലുണ്ടാക്കിയ ധാരണ പ്രകാരമാണ് രാജി.

മൂന്ന് വർഷം മേയർ സ്ഥാനം സിപിഎം വഹിക്കും. നാലാം വർഷം സിപിഐക്ക് സ്ഥാനം കൈമാറും. അവസാന വർഷം വീണ്ടും സിപിഎമ്മിന് മേയർ സ്ഥാനം നൽകുമെന്നാണ് ഇടത് മുന്നണിയിലെ ധാരണ. തന്റെ കീഴിൽ മികച്ച വികസന പ്രവർത്തനങ്ങളാണ്  നഗരസഭയിൽ നടപ്പാക്കിയതെന്ന് അജിത ജയരാജൻ പറഞ്ഞു.

Advertisment