Advertisment

മുഖത്ത് അടിച്ചു: കഴുത്തില്‍ പിടിച്ച്‌ ഞെക്കി പൊക്കി: വയറിൽ ചവിട്ടി: തൃശ്ശൂരിൽ സീനിയര്‍ ആണ്‍കുട്ടികളുടെ മര്‍ദനമേറ്റ ഒന്നാം വര്‍ഷ നിയമവിദ്യാര്‍ഥിനി ആശുപത്രിയില്‍

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

തൃശ്ശൂര്‍: സീനിയര്‍ ആണ്‍കുട്ടികളുടെ മര്‍ദനമേറ്റ ഒന്നാം വര്‍ഷ നിയമവിദ്യാര്‍ഥിനി ആശുപത്രിയില്‍. പൊയ്യ എ.ഐ.എം. ലോ കോളേജിലാണ് സംഭവം. മൂന്നാം വര്‍ഷം പഠിക്കുന്ന ആണ്‍കുട്ടികളില്‍ ചിലരാണ് വിദ്യാര്‍ഥിനിയെ മര്‍ദിച്ചത്.

Advertisment

publive-image

മുഖത്ത് അടിക്കുകയും കഴുത്തില്‍ പിടിച്ച്‌ ഞെക്കി പൊക്കുകയും വയറിന് ചവിട്ടുകയും ചെയ്തെന്നു കാണിച്ച്‌ വിദ്യാര്‍ഥിനി പ്രിന്‍സിപ്പലിന് രേഖാമൂലം പരാതി നല്‍കി. ഇത് പോലീസിന് കൈമാറി. കൂടാതെ മകളെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ റാഗ് ചെയ്തെന്നു കാണിച്ച്‌ പെണ്‍കുട്ടിയുടെ അമ്മയും മാള പോലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് വിദ്യാര്‍ഥിനിയില്‍നിന്ന് മൊഴിയെടുക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

എന്നാല്‍, റാഗിങ്ങിന്റെ കാര്യം കാണിക്കാതെയാണ് കേസെടുത്തിരിക്കുന്നതെന്നും സംഭവം ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമ്മര്‍ദം ചെലുത്തുകയാണെന്നും പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പറഞ്ഞു. ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രഥമ ചികിത്സ തേടിയ വിദ്യാര്‍ഥിനി വിദഗ്‌ധ ചികിത്സയ്ക്കായി തൃശ്ശൂര്‍ സഹകരണ ആശുപത്രിയിലാണിപ്പോള്‍.

സംഭവത്തില്‍ ഏഴ് എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെ പേരില്‍ കേസെടുത്തതായി പോലീസ് പറഞ്ഞു. പെണ്‍കുട്ടികളോട് അതിക്രമം കാണിക്കല്‍, അപകീര്‍ത്തിയും മാനഹാനിയും ഉണ്ടാകുന്നതരത്തില്‍ സംസാരിക്കുക എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളതെന്ന് എസ്.ഐ.എന്‍.വി. ദാസന്‍ അറിയിച്ചു. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

ലോകോളേജിലെ കെ.എസ്.യു.യൂണിറ്റ് വൈസ് പ്രസിഡന്‍റാണ് മര്‍ദനമേറ്റ പെണ്‍കുട്ടി. അതേസമയം കോളേജിലെ നാലാം വര്‍ഷ വിദ്യാര്‍ഥിനിയുടെ പരാതിയില്‍ നാല് കെ.എസ്.യു. പ്രവര്‍ത്തകരുടെ പേരിലും കേസെടുത്തിട്ടുണ്ട്.

Advertisment