Advertisment

പേരക്കുട്ടികളുമായി കളിക്കുന്നതിനിടെ അറുപതുകാരന്റെ നെഞ്ചില്‍ തുളച്ചുകയറിയ 20 സെന്റി മീറ്റര്‍ നീളമുള്ള സ്‌ക്രൂഡ്രൈവര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു: സുഷുമ്‌ന നാഡിയും തുളച്ച്‌ ഹൃദയധമനികള്‍ക്കിടയിലൂടെ ശ്വാസകോശത്തിന്റെ ഭാഗം തുളച്ച്‌ കമ്പി ഹൃദയത്തിനടുത്തെത്തി

New Update

publive-image

Advertisment

തൃശ്ശൂര്‍: പേരക്കുട്ടികളുമായി കളിക്കുന്നതിനിടെ അറുപതുകാരന്റെ നെഞ്ചില്‍ തുളച്ചുകയറിയ 20 സെന്റി മീറ്റര്‍ നീളമുള്ള സ്‌ക്രൂഡ്രൈവര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.

കോണത്തുകുന്ന് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ രഘു വെളുത്തേടത്തിന്റെ നെഞ്ചില്‍നിന്നാണ് സ്‌ക്രൂഡ്രൈവര്‍ പുറത്തെടുത്തത്. ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.

ന്യൂറോ സര്‍ജറി വിഭാഗവും കാര്‍ഡിയോ തൊറാസിക് വിഭാഗവും ചേര്‍ന്നാണ് അടിയന്തര ശസ്ത്രക്രിയ നടത്തിയത്. സുഷുമ്‌ന നാഡിയും തുളച്ച്‌ ഹൃദയധമനികള്‍ക്കിടയിലൂടെ ശ്വാസകോശത്തിന്റെ ഭാഗം തുളച്ച്‌ കമ്പി ഹൃദയത്തിനടുത്തെത്തിയതായാണ് പരിശോധനയില്‍ കണ്ടത്.

ആറ് മണിക്കൂറെടുത്താണ് സ്‌ക്രൂഡ്രൈവര്‍ പുറത്തെടുത്തത്. ഇത്രയും നീളമുള്ള കമ്ബി ശരീരത്തിന്റെ ഈ ഭാഗത്തുനിന്ന് പുറത്തെടുത്തത് ആദ്യമായാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

Advertisment