Advertisment

കേരളത്തില്‍ എന്‍ഡിഎയ്ക്ക് അഞ്ചു സീറ്റില്‍ ജയസാധ്യത ;തൃശൂരില്‍ തോല്‍ക്കുമെന്ന് പറയാന്‍ ആര്‍ക്കുമാവില്ല ; വെള്ളാപ്പള്ളിക്ക് മറുപടിയുമായി തുഷാര്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

ആലപ്പുഴ : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എന്‍ഡിഎയ്ക്ക് അഞ്ചു സീറ്റില്‍ ജയസാധ്യതയുണ്ടെന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. തൃശൂരില്‍ തോല്‍ക്കുമെന്ന് പറയാന്‍ ആര്‍ക്കുമാവില്ല.

Advertisment

publive-image

ഇത്തവണ കേരളത്തില്‍ അഞ്ചു സീറ്റില്‍ എന്‍ഡിഎയ്ക്ക് വിജയസാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്. തൃശൂരില്‍ അടക്കം ജയസാധ്യതയുണ്ടെന്നും വെള്ളാപ്പള്ളി നടേശന് മറുപടിയായി തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ താന്‍ മല്‍സര രംഗത്തുണ്ടാകും. തൃശൂര്‍, വയനാട് സീറ്റുകളില്‍ ഒന്നില്‍ മല്‍സരിക്കുമെന്നാണ് തുഷാര്‍ സൂചിപ്പിച്ചത്. രാഹുല്‍ഗാന്ധി മല്‍സരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായാല്‍ ഉടന്‍ തന്നെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും തുഷാര്‍ പറഞ്ഞു.

Advertisment