Advertisment

ബിഡിജെഎസിന്‍റെയും തുഷാറിന്‍റെയും കാലുവാരല്‍ പൊളിച്ചടുക്കിയത് ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ ! വോട്ടെണ്ണും മുന്‍പേ ഈഴവ വോട്ടുകള്‍ ചോര്‍ന്നതായി അമിത്ഷായ്ക്ക് ഐബി റിപ്പോര്‍ട്ട് നല്‍കി. ഗത്യന്തരമില്ലാതെ എല്‍ഡിഎഫ് പ്രവേശനം ലക്ഷ്യംവച്ച് തുഷാറിന്‍റെ പടിയിറക്കം ഉടന്‍. എന്‍ഡിഎ വിട്ടാലും എല്‍ഡിഎഫില്‍ ഉടനെ തുഷാറിനെ ഉള്‍പ്പെടുത്താന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ട്. തുഷാര്‍ ബന്ധംകൊണ്ട് ലാഭമില്ലെന്ന് പിണറായിയും ?

author-image
nidheesh kumar
New Update

publive-image

Advertisment

തിരുവനന്തപുരം: എന്‍ഡിഎ സഖ്യകക്ഷിയായ ബിഡിജെഎസിനെ ഒപ്പം നിര്‍ത്താന്‍ വിട്ടുവീഴ്ച വേണ്ടെന്ന് ബിജെപി ദേശീയ നേതൃത്വത്തിന്‍റെ തീരുമാനം.

മുന്നണിക്കൊപ്പം നില്‍ക്കുകയും ഇടതു മുന്നണിക്ക് വോട്ട് മറിച്ചു വില്‍ക്കുകയും ചെയ്യുന്ന പാര്‍ട്ടിയെ ഒപ്പം നിര്‍ത്തിയതുകൊണ്ട് ദേശീയ ജനാധിപത്യ സഖ്യത്തിന് ഒരു നേട്ടവും ഇല്ലെന്നാണ് ബിജെപി ദേശീയ നേതൃത്വം വിലയിരുത്തുന്നത്. ഇതോടെ തുഷാര്‍ വെള്ളാപ്പള്ളി അധ്യക്ഷനായ ബിഡിജെഎസ് എന്‍‍ഡിഎ സഖ്യത്തിന് വെളിയിലാകുമെന്ന് ഉറപ്പായി.

2014 ലോക്സഭാ തെര‍ഞ്ഞെടുപ്പ് മുതല്‍ തന്നെ ബിഡിജെഎസിന്‍റെ വോട്ടുകണക്കുകള്‍ ബിജെപി വിലയിരുത്തിയിരുന്നു. അതിനുശേഷമുണ്ടായ ലോക്സഭാ, തദ്ദേശ, നിയമസഭാ തെര‍ഞ്ഞെടുപ്പുകളിലൊന്നും ബിഡിജെഎസ് വോട്ടുകള്‍ എന്‍ഡിഎയ്ക്ക് ലഭിച്ചില്ല.

ബിഡിജെഎസിന് വാഗ്ദാനം ചെയ്തിരുന്ന പദവികള്‍ അവര്‍ക്ക് നല്‍കാതെ മാറ്റിവച്ചതും ഈ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലായിരുന്നു.

ഈ നിയമസഭാ തെരഞ്ഞെടുപ്പിലെങ്കിലും ശക്തി തെളിയിക്കണമെന്ന് ബിജെപി നേതൃത്വം തുഷാര്‍ വെള്ളാപ്പള്ളിക്ക് അന്ത്യശാനനം നല്‍കിയിരുന്നു. അതുണ്ടാവുമെന്ന ഉറപ്പും തുഷാര്‍ നല്‍കിയിരുന്നു. അതിനുപിന്നാലെ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിന്‍റെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോയും ഗൗരവപൂര്‍വ്വം വീക്ഷിച്ചിരുന്നു.

ബിഡിഎസിന്‍റെ വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാകും എന്ന മുന്നറിയിപ്പ് വോട്ടെണ്ണലിനു മുമ്പുതന്നെ ഐബി നല്‍കിയിരുന്നു. ഫലം വന്നപ്പോള്‍ അത് ശരിയുമായി. ഇതോടെ നില്‍ക്കക്കള്ളിയില്ലാത്ത അവസ്ഥയിലാണ് തുഷാറിന്‍റെ മടക്കം.

ബിഡിജെഎസിന്‍റെ കാര്യത്തില്‍ പിണറായിക്കും ആവേശം പോരാ !  

എന്നാല്‍ ബിഡിജെഎസിനെ ഇടതുമുന്നണിയിലെടുക്കുന്ന കാര്യത്തില്‍ കാവല്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും വലിയ ആവേശമില്ലെന്നാണ് സുചന. വിശ്വസിക്കാനാകാത്ത പാര്‍ട്ടിയും നേതൃത്വവുമാണ് ബിഡിജെഎസ് എന്നാണ് സിപിഎം വിലയിരുത്തല്‍.

മാത്രമല്ല, മുന്‍കാലങ്ങളേക്കാള്‍ വ്യത്യസ്തമായി സമുദായ സംഘടനകളുടെ പിന്തുണയില്ലാതെ തന്നെ ഈഴവ വോട്ടുകള്‍ തങ്ങളുടെ പെട്ടിയിലാണ് വീഴുന്നതെന്നും സിപിഎം കണക്കുകൂട്ടുന്നു.

അങ്ങനെയെങ്കില്‍ ബിഡിജെഎസിനെ ഒപ്പം കൂട്ടുന്നതുകൊണ്ട് അധിക ലാഭമൊന്നും ഇടതുമുന്നണിക്ക് ലഭിക്കാനിടയില്ല. ബിഡിജെഎസിനെ കൂട്ടാതെതന്നെ ഈഴവ വോട്ടുകള്‍ ഇടതുപക്ഷത്ത് ഉറച്ചുനിര്‍ത്താനാകും സിപിഎം ശ്രമം.

രാജി സിപിഎമ്മിനുള്ള പ്രലോഭനം !

എന്‍ഡിഎ കണ്‍വീനര്‍ സ്ഥാനം ഒഴിയാനുള്ള തുഷാര്‍ വെള്ളാപ്പള്ളിയുടെ തീരുമാനം ഇടതുമുന്നണി പ്രവേശനം ലക്ഷ്യം വച്ചാണെന്നാണ് റിപ്പോര്‍ട്ട്. എന്‍ഡിഎ ബന്ധം പൂര്‍ണമായി വിഛേദിച്ച് മാറിനില്‍ക്കുകയാണെങ്കില്‍ മാത്രമേ ഇടതുപക്ഷവുമായി ചര്‍ച്ചകള്‍ക്ക് വേദി തുറക്കൂ എന്നവര്‍ കണക്കുകൂട്ടുന്നു.

അതേസമയം തുഷാറിനും വെള്ളാപ്പള്ളി നടേശനുമെതിരായ ചില കേസുകള്‍ താമസിയാതെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പൊടിതപ്പിയെടുക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അത്തരം ചില സൂചനകളും പുറത്തുവരുന്നുണ്ട്.

 

trivandrum news
Advertisment