Advertisment

മഞ്ചേശ്വരത്ത് കള്ളവോട്ടിന് നീക്കം നടന്നുവെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: മഞ്ചേശ്വരത്ത് കള്ളവോട്ടിന് നീക്കം നടന്നുവെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. നബീസ എന്ന സ്ത്രീയാണ് കള്ളവോട്ടിന് ശ്രമിച്ചത്. ഇവരെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. ഒരു ബൂത്തിലും റീപോളിങ് നടത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

publive-image

43-ാം നമ്ബര്‍ പോളിങ് ബൂത്തില്‍ നബീസ, മറ്റൊരു സ്ത്രീയുടെ (നബീസ എന്നാണ് ഇവരുടെയും പേര്) വോട്ട് ചെയ്യാന്‍ ശ്രമിച്ചു. ഇവര്‍ യഥാര്‍ഥ നബീസയല്ലെന്ന് പ്രിസൈഡിങ് ഓഫീസര്‍ കണ്ടെത്തി. തുടര്‍ന്ന് ഇവരെ പോലീസിന് കൈമാറുകയും ചെയ്‌തെന്നും ടിക്കാറാം മീണ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Advertisment