Advertisment

ആദ്യം സൈബര്‍ ആക്രമണം ഉണ്ടായത് പ്രധാനമന്ത്രി മോദിജിക്കെതിരെ കൊലവിളി നടത്തിയെന്ന് ആരോപിച്ചായിരുന്നു. ഞാന്‍ നടത്തിയിട്ടില്ല. എന്റെ പോസ്റ്റുകള്‍ നോക്കിയാല്‍ അറിയാം. ഞാന്‍ പറഞ്ഞത് എന്താണെന്ന്;ഇപ്പോള്‍ ഒരു തരത്തിലും ഇടപെടാത്ത പുതിയ കേസിലാണ് പ്രചാരണം;ഷംന കാസിമുമായി ബന്ധപ്പെട്ട കേസില്‍ എന്റെ പേര് പ്രചരിപ്പിക്കുകയാണ്, എന്നെ പൊലീസ് വിളിച്ചിട്ടില്ല, ഷംനയോ, പ്രതികളോ തന്റെ പേര് പറഞ്ഞിട്ടില്ല; സുരേഷ് ഗോപിയുമായി ഒരു ഫോട്ടോ ഇട്ടാല്‍ സംഘികളെ സുഖിപ്പിക്കാനാണെന്ന് പറയും. ശൈലജ ടീച്ചറുടെയും മുഖ്യമന്ത്രിയുടെയും പടമിട്ടാല്‍ നമ്മളെ കമ്മിയാക്കും; ടിനി ടോം പറയുന്നു

author-image
ഫിലിം ഡസ്ക്
Updated On
New Update

ഷംന കാസിം കേസില്‍ അനാവശ്യമായി തന്റെ പേര് വലിച്ചിഴക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടന്‍ ടിനി ടോം രംഗത്ത്. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് ടിനി ടോം രംഗത്തെത്തിയത്.

Advertisment

publive-image

ടിനി ടോമിന്റെ വാക്കുകള്‍

ആദ്യം സൈബര്‍ ആക്രമണം ഉണ്ടായത് പ്രധാനമന്ത്രി മോദിജിക്കെതിരെ കൊലവിളി നടത്തിയെന്ന് ആരോപിച്ചായിരുന്നു. ഞാന്‍ നടത്തിയിട്ടില്ല. എന്റെ പോസ്റ്റുകള്‍ നോക്കിയാല്‍ അറിയാം. ഞാന്‍ പറഞ്ഞത് എന്താണെന്ന്. ഒരു ഓണ്‍ലൈന്‍ മാധ്യമം അത് വളച്ചൊടിച്ചിരുന്നു. തന്നില്‍ വിഷാംശങ്ങളൊന്നും ഇല്ലെന്നും ചിരിക്കാനും ചിരിപ്പിക്കാനുമാണ് താന്‍ നടക്കുന്നതെന്നും ടിനി പറഞ്ഞു. രണ്ടാമത് സൈബര്‍ ആക്രമണം നടന്നത് ബിഗ് ബോസില്‍ പങ്കെടുത്തതിന്റെ പേരിലാണ്.

രജിത്കുമാറിന്റെ ആര്‍മിയായിട്ടുളളവരാണ് ആക്രമണത്തിന് എത്തിയത്. ചാനലില്‍ അവര്‍ തന്ന സ്‌ക്രിപ്റ്റാണ് അവിടെ അവതരിപ്പിച്ചത്. ഇതിനുശേഷം ഭാര്യയും ഭര്‍ത്താവും എന്ന് കരുതാവുന്ന രണ്ടുപേര്‍ തുടര്‍ച്ചയായി ഫോണില്‍ വിളിച്ച് പ്രകോപിപ്പിക്കുകയും അച്ഛനെയും അമ്മയെയും വരെ അസഭ്യം പറയുകയും ചെയ്തു. അവരോട് തിരിച്ച് പറയുന്നത് മാത്രമെടുത്ത് എഡിറ്റ് ചെയ്ത് അവര്‍ പ്രചരിപ്പിച്ചു. ഇപ്പോള്‍ ഒരു തരത്തിലും ഇടപെടാത്ത പുതിയ കേസിലാണ് പ്രചാരണം.

ഷംന കാസിമുമായി ബന്ധപ്പെട്ട കേസില്‍ എന്റെ പേര് പ്രചരിപ്പിക്കുകയാണ്. എന്നെ പൊലീസ് വിളിച്ചിട്ടില്ല, ഷംനയോ, പ്രതികളോ തന്റെ പേര് പറഞ്ഞിട്ടില്ല. പിന്നെന്തിനാണ് ഷാജന്‍ സ്‌കറിയ എന്നയാളും അയാളുടെ ഓണ്‍ലൈന്‍ മാധ്യമം മറുനാടന്‍ മലയാളിയും തനിക്കെതിരെ ഇങ്ങനെ ആക്രമണം നടത്തുന്നത്? അവര്‍ നടത്തിയ ഒരു ഫിലിം അവാര്‍ഡ്‌സിന് ചെന്നിരുന്നില്ല. ഇനി അഭിമുഖം കൊടുക്കാത്തതിന്റെ പേരിലാണോ ആക്രമണം എന്നറിയില്ല. ഡിജിപിയെയോ, ആ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെയോ അങ്ങനെ ആരെ എങ്കിലും വിളിച്ച് തിരക്കിയാല്‍ താന്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാം. അതാണ് ചെയ്യേണ്ടത്. എംഎല്‍എയ്ക്കും എംപിയ്ക്കും ഇത് സംബന്ധിച്ച് പരാതി കൊടുത്തു.സുരേഷ് ഗോപിയുമായി ഒരു ഫോട്ടോ ഇട്ടാല്‍ സംഘികളെ സുഖിപ്പിക്കാനാണെന്ന് പറയും. ശൈലജ ടീച്ചറുടെയും മുഖ്യമന്ത്രിയുടെയും പടമിട്ടാല്‍ നമ്മളെ കമ്മിയാക്കും. അങ്ങനെയാണ് സോഷ്യല്‍മീഡിയയിലെ ആക്രമണം നടക്കുന്നത്.

അര്‍ഹതപ്പെടാത്ത ഒരു കാര്യവും താന്‍ നേടിയിട്ടില്ലെന്നും ഒരുപാട് കാലം കഷ്ടപ്പെട്ടാണ് സിനിമയില്‍ എത്തിയതെന്നും ടിനി ടോം പറഞ്ഞു. അമ്മയുടെ എക്‌സിക്യൂട്ടീവ് മെംബറായത് ആരെയും മണിയടിച്ചല്ല. ഒരു മീടു കേസ് പോലും തന്റെ പേരില്‍ ഇല്ല. ബഹുമാനം കൊടുത്തും മേടിച്ചുമാണ് ജീവിക്കുന്നത്. തന്റെ വഴി കലാരംഗമാണ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉദ്ദേശമില്ല. തന്നെ ഇങ്ങനെ ഉപദ്രവിക്കരുതെന്നും ടിനി ടോം പറയുന്നു.

latest news tini tom all news shamna kassim
Advertisment