Advertisment

പെരുമ്പാവൂരില്‍ വന്‍ ലഹരി ഉല്‍പ്പന്ന വേട്ട

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

Image result for പുകയില ഉൽപ്പന്നങ്ങൾ

Advertisment

പെരുമ്പാവൂർ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരം കിലോയിലധികം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. എക്സൈസും ആരോഗ്യ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പുകയില പിടികൂടിയത്.

പെരുമ്പാവൂർ നഗരത്തിൽ നിരവധി ഇതര സംസ്ഥാനക്കാർ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നതായി പരാതി വ്യാപകമായിരുന്നു. ഇതേത്തുടർന്നാണ് എക്സൈസും നഗര സഭയും ആരോഗ്യ വകുപ്പും  സംയുക്തമായി പരിശോധന നടത്തിയത്.  നഗരത്തിൻറെ വിവിധ ഭാഗത്ത് താൽക്കാലിക വിൽപ്പന കേന്ദ്രങ്ങൾ സ്ഥാപിച്ചാണ് നിരോധിത പുകയില വിൽപ്പന നടത്തിയിരുന്നത്. ഇതര സംസ്ഥാന തൊഴിലാളികളാണ്ഉപഭോക്താക്കളിലധികവും. മൂന്നു ദിവസം തുടർച്ചയായി നടത്തിയ പരിശോധനയിലാണ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.  നൂറിലധികം വിൽപ്പനക്കാർക്കെതിരെ കേസെടുത്തു. അനധികൃതമായി സ്ഥാപിച്ചിരുന്ന കടകളും നീക്കം ചെയ്തു.

പിടിച്ചെടുത്ത  പുകയില ഉൽപ്പന്നങ്ങൾ നശിപ്പിച്ചു. അനധികൃത കടകളിലെ ഉപകരണങ്ങൾ നഗരസഭ കോന്പൗണ്ടിൽ സൂക്ഷിച്ചിരിക്കുകയാണ്.

Advertisment