Advertisment

കോവിഡ്; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന രണ്ടു രോ​ഗികള്‍ മരിച്ചു

New Update

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കോവിഡ് ചികില്‍സയിലായിരുന്ന രണ്ടു രോ​ഗികള്‍ മരിച്ചു. കോഴിക്കോട് സ്വദേശി ബിച്ചു ( 69) , മലപ്പുറം പുകയൂര്‍ സ്വദേശി കുട്ടി അപ്പു ( 72) എന്നിവരാണ് മരിച്ചത്.

publive-image

പെരിന്തല്‍മണ്ണ സ്വദേശി മെയ്ദുപ്പയും(82) ഇന്ന് കോവിഡ് ബാധിച്ച്‌ മരിച്ചു. കൂടാതെ എറണാകുളത്തും വയനാട്ടിലും ഓരോരുത്തര്‍ കോവിഡ് ബാധിച്ച്‌ മരിച്ചിരുന്നു,

ആലുവ സ്വദേശി എം ഡി ദേവസി (75), വയനാട് സ്വദേശി മൊയ്തു (59) എന്നിവരാണ് മരിച്ചത്. കളമശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയിലായിരുന്നു ദേവസി. ഇദ്ദേഹത്തിന് പ്രമേഹവും രക്തസമ്മര്‍ദവും ഉണ്ടായിരുന്നു. രാവിലെയായിരുന്നു മരണം.

today covid death
Advertisment