Advertisment

സംസ്ഥാനത്ത് ബുധനാഴ്ച 11 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു...കൊറോണ അപകടത്തില്‍ നിന്നും കോട്ടയത്തെ രക്ഷിച്ചത് ആരോഗ്യ പ്രവര്‍ത്തകരുടെ ഉചിതമായ ഇടപെടല്‍...പ്ര​ധാ​ന​മ​ന്ത്രി എ​ല്ലാ മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യും ഏ​പ്രി​ല്‍ 27-ന് ​ആ​ശ​യ​വി​നി​മ​യം ന​ട​ത്തും..അ​യ​ര്‍​ല​ന്‍​ഡ് സു​ര​ക്ഷാ മു​ന്‍​ക​രു​ത​ലു​ക​ള്‍ നീ​ട്ടി...ലോകത്ത് ഇന്ന് എന്ത് സംഭവിച്ചു ?ബുധനാഴ്ചയിലെ പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍ അറിയുക ! ഒറ്റ ക്ലിക്കില്‍ ലഭിക്കുന്നത് വ്യാഴാഴ്ച പത്രം

New Update

കേരളം

Advertisment

1.സംസ്ഥാനത്ത് ബുധനാഴ്ച 11 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; ഒരാളുടെ പരിശോധനാ ഫലം നെ​ഗറ്റീവ്.

2. കൊറോണ അപകടം അധികൃതരുടെ വിലക്കിനെയും ലംഘിച്ച് കോട്ടയത്തേക്ക് പാഞ്ഞെത്തിയതായിരുന്നു കമ്പം മേട്ടിൽ ആരോഗ്യപ്രവർത്തകർ തടഞ്ഞിട്ടത് കോട്ടയത്തിനുള്ള കരുതലായി. അല്ലായിരുന്നെങ്കിൽ കോട്ടയം റെഡ് സോണിൽ അകപ്പെടുമായിരുന്നു.

publive-image

3.കൂടുതല്‍ കൊറോണ രോഗികള്‍ ഉള്ള കണ്ണൂരില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി.

4.കോ​വി​ഡ്; കേ​ര​ള​ത്തി​ന്‍റെ സാ​മ്പ​ത്തി​ക രം​ഗ​ത്തെ ത​കി​ടം​മ​റി​ച്ചെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വിജയന്‍.

5.മലപ്പുറം ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 4 മാസം പ്രായമായ കുഞ്ഞിന്.

6.ലോക്ക് ഡൗൺ ലംഘിച്ച് കൂട്ടം ചേര്‍ന്ന് കോഴിയെ ചുട്ട് തിന്നു; മലപ്പുറത്ത് ഏഴ് പേര്‍ പിടിയില്‍.

7.ശക്തമായ മഴയ്ക്ക് സാധ്യത ;വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

8.സ്പ്രിംക്ലർ കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഹൈക്കോടതിയെ സമീപിച്ചു.സ്പ്രിംക്ലറിന്റെ വെബ് സർവറിലേക്ക് വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നത് നിർത്തണമെന്നും ആവശ്യം.

9.കോഴിക്കോട് മെഡിക്കൽ കോളഡിലെ രണ്ടു ഡോക്ടർമാർക്ക് കോവിഡ്; രോഗം ബാധിച്ചത് ഡല്‍ഹിയില്‍ നിന്ന് വിനോദ യാത്ര കഴിഞ്ഞ് വന്നപ്പോള്‍.

10.സംസ്ഥാനത്ത് പതിനാല് ജില്ലകളിലായി 28 ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികള്‍.

11.തൊഴിലുറപ്പ് ജോലികള്‍ ഏപ്രില്‍ 25ന് ആരംഭിക്കും: ജില്ലയിലെ ഹോട്‌സ്‌പോട്ടുകളില്‍ ജോലികള്‍ ആരംഭിക്കില്ല.

ദേശീയം

12.പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി എ​ല്ലാ മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യും ഏ​പ്രി​ല്‍ 27-ന് ​ആ​ശ​യ​വി​നി​മ​യം ന​ട​ത്തും.

13.ആരോഗ്യപ്രവർത്തകരെ ആക്രമിച്ചാൽ അത് ഇനി മുതൽ ജാമ്യം ലഭിക്കാത്ത കുറ്റം; ആറുമാസം മുതൽ എഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കും.

14.ജ​മ്മു​കാ​ഷ്മീ​രി​ല്‍ ഭീ​ക​ര​രു​മാ​യി വീ​ണ്ടും ഏ​റ്റു​മു​ട്ട​ല്‍ : ര​ണ്ടു ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു.

15. ഭോപാല്‍ വാതക ദുരന്തത്തിന്‍റെ രണ്ട് ഇരകള്‍കൂടി കൊവിഡ് ബാധിച്ച്‌ മരിച്ചു.

16.നിസാമുദ്ദീനിലെ മതസമ്മേളനം; പങ്കെടുത്ത മലയാളി ഉള്‍പ്പെടെ 29 പേരെ അറസ്റ്റു ചെയ്തു.

അന്തര്‍ദേശീയം

17.ഒറ്റപ്പെട്ട വുഹാനെക്കുറിച്ച് പുറംലോകത്തെ അറിയിച്ച ചൈനീസ് എഴുത്തുകാരി ഫാങ് ഫാങിന് വധഭീഷണി.

18.വിദേശത്തു നിന്നുള്ള മടക്കയാത്രാ രജിസ്ട്രേഷൻ കേന്ദ്രാനുമതി ലഭിച്ചാലുടൻ ആരംഭിക്കുമെന്ന് നോർക്ക.

19.ഇരുപത്തിരണ്ടു പേർ മരിക്കാനിടയായ സംഭവത്തിനുശേഷം തോക്ക് നിയന്ത്രണം കർശനമാക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി.

20.യുഎഇയില്‍ കൊറോണ ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു; മരിച്ചത് ഗുരുവായൂര്‍ സ്വദേശി, സംസ്‌ക്കാരം ദുബായില്‍.

21.കുവൈറ്റില്‍ 24 മണിക്കൂറിനിടെ രണ്ട് മരണവും 168 കൊവിഡ് പോസിറ്റീവ് കേസുകളും സ്ഥിരീകരിച്ചു. ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 80 പേര്‍ ഇന്ത്യാക്കാര്‍.

22. കുവൈറ്റില്‍ കൊറോണ പ്രതിരോധ മുന്നറിയിപ്പുകള്‍ പാലിക്കാത്ത 20 ഓളം കടകള്‍ക്കെതിരെ നടപടി.

23.കുവൈറ്റില്‍ ഇന്ന് 31 പേര്‍ കൂടി കൊറോണ വൈറസ് മുക്തി നേടി; രാജ്യത്ത് സുഖം പ്രാപിച്ചവരുടെ എണ്ണം 443 ആയി.

24.ബ്രിട്ടനിൽ ഒരു മലയാളികൂടി കോവിഡ് ബാധിച്ച് മരിച്ചു; മരിച്ചത് എറണാകുളം സ്വദേശി, ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മരിക്കുന്ന എട്ടാമത്തെ മലയാളി.

25.കോവിഡ് 19: പത്തനംതിട്ട സ്വദേശി അബുദാബിയിൽ മരിച്ചു.

26.ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന് എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ഡോണള്‍ഡ് ട്രംപ്.

27.കോവിഡ് വൈറസ്; വരുന്ന ശൈത്യകാലത്ത് അമേരിക്കയില്‍ കൂടുതല്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് യു.എസ് പബ്ലിക് ഹെല്‍ത്ത്.

28.ഹെ​യ്തി, ഗ്വാ​ട്ടി​മാ​ല, മെ​ക്സി​ക്കോ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേയ്ക്ക് അമേരിക്ക തി​രി​ച്ചയച്ച പൗരന്‍മാര്‍ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

29.കോ​വി​ഡ്: അ​യ​ര്‍​ല​ന്‍​ഡ് സു​ര​ക്ഷാ മു​ന്‍​ക​രു​ത​ലു​ക​ള്‍ നീ​ട്ടി; വ​ലി​യ പൊ​തു​പ​രി​പാ​ടി​ക​ളും കൂ​ടി​ച്ചേ​ര​ലു​ക​ളും സെ​പ്റ്റം​ബ​ര്‍ വ​രെ ഒ​ഴി​വാ​ക്കി.

30.കോവിഡ് സാമ്പത്തിക പ്രതിസന്ധി; വ​ന്‍ സാ​മ്പ​ത്തി​ക പാ​ക്കേ​ജു​മാ​യി അ​മേ​രി​ക്ക.

today top news
Advertisment