Advertisment

സംസ്ഥാനത്ത് ശനിയാഴ്ച 7 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു...വയനാട്, ആലപ്പുഴ, തൃശ്ശൂർ ജില്ല കൊവിഡില്‍ നിന്നും മുക്തമായി..പെ​ന്‍​ഷ​ന്‍ ആ​നു​കൂ​ല്യ​ങ്ങ​ളൊ​ന്നും ല​ഭി​ക്കാ​ത്ത ബി​പി​എ​ല്‍ കു​ടും​ബ​ങ്ങ​ള്‍​ക്ക് ധ​ന​സ​ഹാ​യം... 484 ബി​ല്യ​ണ്‍ ഡോ​ള​റി​ന്‍റെ പാ​ക്കേ​ജി​ല്‍ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് ഒ​പ്പു​വച്ചു ...ലോകത്ത് ഇന്ന് എന്ത് സംഭവിച്ചു ?ശനിയാഴ്ചയിലെ പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍ അറിയുക ! ഒറ്റ ക്ലിക്കില്‍ ലഭിക്കുന്നത് ഞാറാഴ്ച പത്രം

New Update

കേരളം

Advertisment

1.സംസ്ഥാനത്ത് ശനിയാഴ്ച 7 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 7 പേർ രോഗമുക്തി നേടി.

2.കോട്ടയത്ത് മൂന്നു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; ജില്ലയില്‍ ചികിത്സയിലുള്ളത് ആറു പേര്‍.

3.സംസ്ഥാനത്ത് കോവിഡ് മുക്തമായി മൂന്ന് ജില്ലകൾ: വയനാട്, ആലപ്പുഴ, തൃശ്ശൂർ ജില്ലകളിൽ കൊവിഡ് രോ​ഗികളില്ല.

4. കൊവിഡ് 19 മാധ്യമമേഖലയെ പ്രതികൂലമായി ബാധിച്ചു: മാധ്യമസ്ഥാപനങ്ങള്‍ തൊഴിലാളികളെ പിരിച്ചുവിടുകയോ ശമ്പളം തടയുകയോ ചെയ്യരുതെന്ന് മുഖ്യമന്ത്രി.

publive-image

5.കോ​വി​ഡ് പ്ര​തി​രോ​ധം; സാ​ല​റി ച​ല​ഞ്ചി​ന്‍റെ സ​ര്‍​ക്കു​ല​ര്‍ ക​ത്തി​ച്ച്‌ പ്ര​തി​ഷേ​ധി​ച്ചവര്‍ അപഹാസ്യരാകുമെന്ന് മു​ഖ്യ​മ​ന്ത്രി​ പിണറായി വിജയന്‍.

6.പെ​ന്‍​ഷ​ന്‍ ആ​നു​കൂ​ല്യ​ങ്ങ​ളൊ​ന്നും ല​ഭി​ക്കാ​ത്ത ബി​പി​എ​ല്‍ കു​ടും​ബ​ങ്ങ​ള്‍​ക്ക് ധ​ന​സ​ഹാ​യം.

7.സാ​മൂ​ഹ്യ​ക്ഷേ​മ ഓ​ഫീ​സ​റും സി​ഐ​യും ഉ​ള്‍​പെ​ടെ കോ​ഴി​ക്കോ​ട്ട് നൂ​റി​ലേ​റെ പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍.

8.കൊവിഡ് 19; ഇടുക്കി ജില്ലയില്‍ കൂടുതല്‍ കൊവിഡ് കെയര്‍ സെന്‍ററുകള്‍ തുറക്കും.

9.അ​ബ്കാ​രി​ച​ട്ട​ത്തി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തി​യെ​ങ്കി​ലും ബി​വ​റേ​ജ​സ് കോ​ര്‍​പ​റേ​ഷ​ന്‍റെ വെ​യ​ര്‍ ഹൗ​സു​ക​ളി​ല്‍​നി​ന്നു മ​ദ്യം വി​ല്‍​ക്കി​ല്ലെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി.

10.കളമശേരി കൊവിഡ് വാര്‍ഡിലേക്ക് മോഹന്‍ലാല്‍ റോബോട്ടിനെ നല്‍കി.

11.കോഴിക്കോട്- മലപ്പുറം ജില്ലാ അതിര്‍ത്തി പോലീസ് കരിങ്കല്ലുകള്‍ ഉപയോഗിച്ച് അടച്ചു.

12.അടുത്ത അധ്യയനവര്‍ഷത്തില്‍ സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മുഖാവരണം നിര്‍ബന്ധമാക്കി.

13.കോവിഡ് 19 ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച നാലുമാസം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹം ഖബറടക്കി.

ദേശീയം

14.ജൂണ്‍ 30 വരെ സംസ്ഥാനത്ത് പൊതുസമ്മേളനങ്ങള്‍ സംഘടിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് യോ​ഗി ആദിത്യനാഥ്.

15.യു.എ.ഇയിൽ മരിച്ച മൂന്ന്​ ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ച ശേഷം തിരിച്ചയച്ച നടപടി വേദനാജനകമാണെന്ന്​ ഇന്ത്യന്‍ അംബാസിഡര്‍ പവന്‍ കപൂര്‍.

16.പ്രവാസികളുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടു വരാം: പുതിയ ഉത്തരവ് ഇറക്കി കേന്ദ്രം,വിദേശകാര്യമന്ത്രാലയത്തിൻറെയും ആരോഗ്യമന്താലയത്തിൻറെയും അനുമതിയോടെ മൃതദേഹം കൊണ്ടു വരാം.

17.മംഗലൂരുവിൽ കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം സംസ്കരിക്കാൻ അനുവദിക്കാതെ തട‌ഞ്ഞു; മൃതദേഹവുമായി എത്തിയ ആരോഗ്യ പ്രവർത്തകരെ തടഞ്ഞത് ഡോക്ടർ കൂടിയായ എംഎൽഎയുടെ നേതൃത്വത്തിലെത്തിയ ഒരു സംഘം നാട്ടുകാർ.

18.കശ്മീരിൽ സുരക്ഷാസേന ഈ വർഷം വധിച്ചത് 50 ഭീകരരെ; ലോക്ഡൗണിനിടെ 18; 17 സേനാംഗങ്ങൾ ഈ വർഷം വീരമൃത്യു വരിച്ചു, 9 പ്രദേശവാസികളെ ഭീകരർ കൊലപ്പെടുത്തി .

19.ജമ്മു കശ്മീരില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ടു തീവ്രവാദികളെ സേന വധിച്ചു.

20.മുംബൈയിൽ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായി മരിച്ച ഡോക്ടറിന് കൊവിഡ് 19: ആശുപത്രിയിലെത്തിയ കൊവിഡ് 19 ബാധിച്ച രോഗിയില്‍ നിന്നാണ് ഡോക്ടര്‍ക്ക് വൈറസ് ബാധിച്ചതെന്ന് സംശയം.

അന്തര്‍ദേശീയം

21.കോവിഡ് 19 ബാധിച്ചു ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി ദുബായില്‍ നിര്യാതനായി.

22.കുവൈറ്റില്‍ 109 ഇന്ത്യാക്കാര്‍ അടക്കം 278 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2892 ആയി; ശനിയാഴ്ച 4 മരണവും റിപ്പോര്‍ട്ട് ചെയ്തു.

23.കൊറോണ പ്രതിസന്ധിയിൽ ജോലിയില്ലാതെ നട്ടംതിരിഞ്ഞ മലയാളി യുവാവ് കുവൈറ്റിൽ തൂങ്ങി മരിച്ച നിലയിൽ.

24.ന്യൂയോര്‍ക്കില്‍ കൊറൊണ ബാധിച്ച് മലയാളി കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു; വ്യത്യസ്ത ദിവസങ്ങളിലായി മരിച്ചത് തിരുവല്ല സ്വദേശികളായ ദമ്പതികളും സഹോദരനും.

25. പാ​ക്കി​സ്ഥാ​നി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന: 80 ശ​ത​മാ​ന​വും പടർന്നത് സമ്പ​ര്‍​ക്ക​ത്തി​ലൂ​ടെ.

26.ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ അ​ടി​മു​ടി മാ​റേ​ണ്ട​തു​ണ്ടെ​ന്ന് ഓ​സ്ട്രേ​ലി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി.

27.ട്രം​പി​ന്‍റെ എ​തി​ര്‍​പ്പ് അ​വ​ഗ​ണി​ച്ച്‌ ജോ​ര്‍​ജി​യ​യി​ല്‍ ഗ​വ​ര്‍​ണ​റു​ടെ അ​നു​മ​തി​യോ​ടെ ക​ച്ച​വ​ട കേ​ന്ദ്ര​ങ്ങ​ള്‍ തു​റ​ന്നു.

28.കോവിഡ് പ്രതിരോധം ;കേന്ദ്രസര്‍ക്കാര്‍ മൂ​ന്ന് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് കൂ​ടി നി​രീ​ക്ഷ​ക​രെ അ​യ​ക്കുന്നു.

29.കോ​വി​ഡ് ദു​രി​താ​ശ്വാ​സം; 484 ബി​ല്യ​ണ്‍ ഡോ​ള​റി​ന്‍റെ പാ​ക്കേ​ജി​ല്‍ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് ഒ​പ്പു​വച്ചു.

30.കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് അമേരിക്ക ഏ​റെ പ്രാ​ധാ​ന്യം ന​ല്കു​ന്നു​ണ്ടെ​ന്ന് വൈ​സ് പ്ര​സി​ഡ​ന്‍റ് മൈ​ക്ക് പെ​ന്‍​സ്.

today top
Advertisment